Join Whatsapp Group. Join now!

സഹോദയ കലോത്സവം: ക്രൈസ്റ്റ് സി എം ഐ സ്‌കൂള്‍ ജേതാക്കള്‍

ജില്ലാ സഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ ക്രെസ്റ്റ് സി എം ഐ സ്‌കൂള്‍ ജേതാക്കളായി. 935 പോയിന്റാണ് ക്രൈസ്റ്റ് നേടിയത്. Kerala, News, Kasaragod, Kanhangad, Fest, Schools, Sahodaya fest: Crist CMI School winners
കാഞ്ഞങ്ങാട്: (my.kasargodvartha.com 05.11.2019) ജില്ലാ സഹോദയ സ്‌കൂള്‍ കലോത്സവത്തില്‍ ക്രൈസ്റ്റ് സി എം ഐ സ്‌കൂള്‍ ജേതാക്കളായി. 935 പോയിന്റാണ് ക്രൈസ്റ്റ് നേടിയത്. 526 പോയിന്റുകള്‍ നേടി സെന്റ് എലിസബത്ത് കോണ്‍വെന്റ് സ്‌കൂള്‍ വെള്ളരിക്കുണ്ട് രണ്ടാംസ്ഥാനവും 414 പോയിന്റുകള്‍ നേടി ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട് മൂന്നാം സ്ഥാനവും നേടി.

ക്രൈസ്റ്റ് സി എം ഐ സ്‌കൂള്‍ കോമ്പൗണ്ടില്‍ നടന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സഹോദയ ജില്ലാ പ്രസിഡണ്ട് ഫാദര്‍ മാത്യു കളപ്പുരയിലും സഹോദയ ജില്ലാ വൈസ് പ്രസിഡണ്ട് ഫാദര്‍ ഷാജി ഉള്ളാട്ടിലും ജേതാക്കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ഡോ കെ എം ബാലകൃഷ്ണന്‍, ജ്യോതി മേലേപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Kanhangad, Fest, Schools, Sahodaya fest: Crist CMI School winners

Post a Comment