Join Whatsapp Group. Join now!

എം എസ് എം ഗോള്‍ഡണ്‍ ജൂബിലി: വിദ്യാര്‍ത്ഥി സമ്മേളനം ഹൈസെക് നവംബര്‍ മൂന്നിന്

കേരള നദ് വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ത്ഥി വിഭാഗമായ എം എസ് എം ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം ഹൈസെക്ക് നവംബര്‍ മൂന്നിന് രാവിലെ ഒമ്പത് മണി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു kerala, news, MSM Golden jubilee; Students conference on Nov 3
കാസര്‍കോട്: (my.kasargodvarha.com 1.11.2019) കേരള നദ് വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ത്ഥി വിഭാഗമായ എം എസ് എം ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം ഹൈസെക്ക് നവംബര്‍ മൂന്നിന് രാവിലെ ഒമ്പത് മണി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അധാര്‍മികതയിലേക്കും മൂല്യച്യുതികളിലേക്കും വഴുതിപോകുന്ന കൗമാരങ്ങളെ നേരിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മാതാപിതാക്കളെയും ഗുരുനാഥന്മാരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയും അവരോടുള്ള ബാധ്യതയും ലഹരി ഉപയാഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക എന്നതും സമ്മേളനം ലക്ഷ്യമിടുന്നു. സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ലാ സെക്രട്ടറി ഹാരിസ് ചേരൂര്‍ അധ്യക്ഷത വഹിക്കും.

മിസാജ് വാരം, അലി ഷാകിര്‍ മുണ്ടേരി, ഷുക്കൂര്‍ സ്വലാഹി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആസ്‌ക്ക് ദി സ്‌കോളര്‍സ് സെഷന്‍ കെ എന്‍ എം ജില്ലാ പ്രസിഡണ്ട് സൈനുദ്ദീന്‍ എ പി ഉദ്ഘാടനം ചെയ്യും. ഹനീഫ് ഖാസി അധ്യക്ഷത വഹിക്കും. പി കെ സക്കറിയ സ്വലാഹി, മുഹമ്മദലി സലഫി എന്നിവര്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പ്രൊഫ. എം അബ്ദുര്‍ റഹ് മാന്‍ സലഫി ഉദ്ഘാടനം ചെയ്യും. ഡോ. കെ പി അഹ് മദ് അധ്യക്ഷത വഹിക്കും. എം എസ് എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സുഹുഫി ഇമാന്‍ സ്വലാഹി പ്രസംഗിക്കും. ഹാഷിം കൊല്ലമ്പാടി, അക്ബര്‍ എ ജി ആശംസയര്‍പ്പിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഹാരിസ് ചേരൂര്‍, ഇബ്രാഹിം കാലിക്കറ്റ്, ഹാഷിം കൊല്ലമ്പാടി, നിഹാല്‍ ചെമ്മനാട്, സൈനുദ്ദീന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 kerala, news, MSM Golden jubilee; Students conference on Nov 3

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: kerala, news, MSM Golden jubilee; Students conference on Nov 3

Post a Comment