● കുണിയയിൽ സമസ്തയുടെ ശതാബ്ദി സമ്മേളനത്തിന് ഒരുക്കം തുടങ്ങി.
● യു.എം. അബ്ദുൽ റഹ്‌മാൻ മൗലവി യോഗം ഉദ്ഘാടനം ചെയ്തു.
● പി.എസ്. ഇബ്രാഹിം ഫൈസി പള്ളംങ്കോട് ആമുഖപ്രസംഗം നടത്തി.
● വിവിധ കമ്മിറ്റികളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
കുണിയ: (MyKasargodVartha) സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഭാഗമായി സമസ്ത ഉദുമ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗം സമസ്ത സീനിയർ വൈസ് പ്രസിഡന്റ് യു.എം അബ്ദുൽ റഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ് തങ്ങൾ മദനി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.എസ് ഇബ്രാഹിം ഫൈസി പള്ളംങ്കോട് ആമുഖ ഭാഷണം നടത്തി.
ചെങ്കളം അബ്ദുല്ല ഫൈസി, ഹാഷിം ദാരിമി ദേലംപാടി, ഹുസൈൻ തങ്ങൾ മാസ്തികുണ്ട്, അബ്ദുൽ ഖാദർ നദ്‌വി, അബ്ദുൽ ഖാദർ സഅദി, അബ്ദുൽ ഖാദർ മദനി പള്ളംകോട്, ഹംസ ഹാജി പള്ളിക്കര, വി.എം ഇബ്രാഹിം ഹാജി കുണിയ, നിസാർ ടി.എ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:
● എം.എസ് തങ്ങൾ മദനി (മുഖ്യ രക്ഷാധികാരി)
● അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, ഖാലിദ് ഫൈസി ചേരൂർ, അബ്ദുൽ ഖാദർ സഅദി കുണിയ, അബ്ദുൽ ഖാദർ ബാഖവി ബാവിക്കര, കല്ലട്ര മാഹിൻ ഹാജി, ഖത്തർ അബ്ദുല്ല ഹാജി, വി.എം ഇബ്രാഹിം ഹാജി കുണിയ, യൂസുഫ് ഹാജി കീഴൂർ, അബ്ബാസ് ഹാജി കല്ലട്ര (രക്ഷാധികാരികൾ)
● പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് (ചെയർമാൻ), അബ്ദുൽ ഖാദിർ നദ്‌വി കുണിയ (വർക്കിംഗ് ചെയർമാൻ), ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് (ജനറൽ കൺവീനർ), ഹാശിം ദാരിമി ദേലംപാടി (വർക്കിംഗ് കൺവീനർ), ടി.എ നിസാർ കുണിയ (ട്രഷറർ). ഹംസ ഹാജി പള്ളിപ്പുഴ (കോഡിനേറ്റർ)
● കെ.ബി.എം ഷരീഫ് കാപ്പിൽ, കുഞ്ഞബ്ദുല്ല കുണിയ, എ.ബി ശാഫി പൊവ്വൽ, സോളാർ കുഞ്ഞഹമ്മദ് ഹാജി, കെ.ബി. മുഹമ്മദ് കുഞ്ഞി, കുണ്ടൂർ അബ്ദുല്ല, നിസാർ ബാവിക്കര, അബ്ദുൽ ഖാദർ പരപ്പ, എം.എച്ച് അബ്ദുൽ റഹ്മാൻ, ഹാജി ദേലമ്പാടി, നിസാർ പാദൂർ, ലത്തീഫ് ബാഡൂർ (വൈസ് ചെയർമാൻമാർ).
● ഷറഫുദ്ദീൻ കുണിയ, ബഷീർ പള്ളങ്കോട്, ഹമീദ് ഫൈസി പൊവ്വൽ, സുഹൈർ അസ്ഹരി, മസ്ഊദ് മൊഗർ, മൊയ്തു കുണിയ, ലത്തീഫ് കുണിയ, ഹമീദ് തൊട്ടി, കരീം കുന്നാറ, ഷൗക്കത്ത് പൂച്ചക്കാട് (ജോയിന്റ് കൺവീനർമാർ).
വിവിധ കമ്മിറ്റി ഭാരവാഹികൾ:
● പ്രചാരണം: ടി.ഡി കബീർ (ചെയർമാൻ), റഊഫ് ബാവിക്കര (കൺവീനർ)
● ഫിനാൻസ്: റഷീദ് ഹാജി കല്ലിങ്കൽ (ചെയർമാൻ), തൊട്ടി സ്വാലിഹ് ഹാജി, ബഷീർ എഞ്ചിനീയർ, ബി.എം. അബൂബക്കർ ഹാജി (കൺവീനർ)
● മീഡിയ: ഹമീദ് കുണിയ (ചെയർമാൻ), ഹാരിസ് റഹ്മാനി പള്ളിക്കര (കൺവീനർ)
● സ്വീകരണം: ബുർഹാൻ തങ്ങൾ (ചെയർമാൻ), ഷറഫുദ്ദീൻ കുണിയ (കൺവീനർ)
● പാർക്കിംഗ്: റിയാസ് കുണിയ (ചെയർമാൻ), സിദ്ദീഖ് ചട്ടഞ്ചാൽ (കൺവീനർ)
● അക്കമഡേഷൻ: ഹനീഫ് ഹുദവി ദേലംപാടി (ചെയർമാൻ), ശാഹുൽഹമീദ് ദാരിമി കോട്ടിക്കുളം (കൺവീനർ)
● വളണ്ടിയേഴ്സ്: സി.കെ ഇബ്രാഹിം അടൂർ (ചെയർമാൻ), ഇബ്രാഹിം അസ്ഹരി പള്ളങ്കോട് (കൺവീനർ)
Article Summary: Samastha Uduma Mandal Committee in Kunia forms a 1001-member welcoming committee for the organization's centenary celebrations.
Keywords: Kasaragod news, Samastha centenary celebrations, Kunia news, Uduma mandalam committee, Samastha Kerala news, Islamic organization news, Samastha function news, Kerala religious news
#Samastha #Centenary #Kasaragod #Kunia #Islamic #Kerala