Join Whatsapp Group. Join now!

Book Release | ‘മനശ്ശാന്തിയും കൺകുളിർമയും ഖുർആനിലൂടെ’ പുസ്തകം പ്രകാശനം ചെയ്തു

ഖുർആനിലൂടെ മന‌ശ്ശാന്തിയും കൺകുളിർമയും എന്ന പുസ്തകം പ്രകാശനം ചെയ്തു. ഖുർആൻ നൽകുന്ന മാനസിക സൗഖ്യത്തെക്കുറിച്ചുള്ള പുസ്തകമാണിത്.

● അൽഹാഫിൾ അഹമ്മദ് ജലാലുദ്ദീൻ തങ്ങൾ ഫൈസിയാണ് രചയിതാവ്.
● സി.എം. അബ്ദുൽ ഖാദിർ ഹാജി പ്രകാശനം നിർവഹിച്ചു.
● ഖുർആനിലൂടെ മനശ്ശാന്തി നേടാനുള്ള വഴികൾ പുസ്തകം ചർച്ച ചെയ്യുന്നു.
● നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

ബോവിക്കാനം: (MyKasargodVartha) ‘മനശ്ശാന്തിയും കൺകുളിർമയും ഖുർആനിലൂടെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ആലൂർ മുതലപ്പാറ ബുഖാരിയ ഹിഫ്‌ൾ കോളേജ് പ്രിൻസിപ്പൽ അൽഹാഫിൾ അഹമ്മദ് ജലാലുദ്ദീൻ തങ്ങൾ ഫൈസിയാണ് പുസ്തകം രചിച്ചത്. മദ്രസ മാനേജ്‌മെന്റ് ജില്ലാ ട്രഷററും സി.എം. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ചെയർമാനുമായ സി.എം. അബ്ദുൽ ഖാദിർ ഹാജി, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.ബി. ഷാഫിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

Book 'Manashanthiyum Kankulirmayum Quraniloode' Released

ചടങ്ങിൽ അൽഹാഫിസ് ജലാലുദ്ദീൻ തങ്ങൾ ഫൈസി അധ്യക്ഷത വഹിച്ചു. എ.ബി. കുട്ടിയാനം, ഹംസത്തുസ്സഅദി, പി.എസ്. ബാപ്പു മുസ്ലിയാർ, മൻസൂർ ഹുദവി അറഫ, മുഹമ്മദ് ഫൈസി ആദൂർ, അബ്ദുൽ ബാസിത് ദാരിമി, തബ്ഷീർ അമീൻ ബാഖവി, ഹാഫിസ് നിസാമുദ്ദീൻ അസ്ഹരി, ഖമറുദ്ദീൻ ഫൈസി, മൊയ്തു ആലൂർ, ശിഹാബ് ആലൂർ, ഫോറിൻ മുഹമ്മദ് ആലൂർ, അബ്ദുൽ ഖാദർ ആലൂർ, റാഷിദ് മൂലടുക്കം തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായനാഗൽ രേഖപ്പെടുത്തുകയും ചെയ്യുക 

This book, ‘Manassanthiyum Kankulirmayum Quraniloode,’ explores the mental well-being aspects discussed in the Quran. Authored by Al-Hafiz Ahmed Jalaluddin Thangal Faizi, the book was launched in Bovikkanam by Muslim League leader A.B. Shafi.

Keywords: Bovikkanam News, Kerala News, Book Launch News, Quran Studies News, Mental Health News, Islamic Literature News, Malayalam Literature News, Religion News

Post a Comment