Join Whatsapp Group. Join now!

യുപി നാടകത്തില്‍ മധുരപ്രതികാരമായി 'കാക്കപ്പുള്ളി'; സബ്ജില്ലയില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി അപ്പീല്‍ നല്‍കി മടങ്ങിയ കാനത്തൂരിലെ കുട്ടികള്‍ ജില്ലയില്‍ നിന്ന് മടങ്ങിയത് ഒന്നാം സ്ഥാനവുമായി

60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ വൈകിനടന്ന യുപി നാടകത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ അത് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) 60ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ വൈകിനടന്ന യുപി നാടകത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ അത് മധുരപ്രതികാരത്തിന്റെ കഥ കൂടിയായി. സബ്ജില്ലയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതിനെ തുടര്‍ന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായി അപ്പീല്‍ നല്‍കി മടങ്ങിയ ജിയുപിഎസ് കാനത്തൂരിലെ കുട്ടികള്‍ അവതരിപ്പിച്ച 'കാക്കപ്പുള്ളി' എന്ന നാടകത്തിനാണ് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.

സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഇരിയണ്ണി സ്‌കൂളിലെ കുട്ടികളെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കാനത്തൂരിലെ കുട്ടികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. യുപി നാടകത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരവും ഇതേ നാടകത്തിലെ അഭിനയത്തിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയ പീതാംബരന്‍ നേടി. സബ്ജില്ലയിലും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രേയ പീതാംബരന്‍ - പ്രസീത ദമ്പതികളുടെ മകളാണ്.

ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കാനത്തൂര്‍ വിജയക്കൊടി പാറിക്കുന്നത്. കഴിഞ്ഞ തവണ സബ്ജില്ലയില്‍ വിജയം നേടിയാണ് ജില്ലയിലെത്തിയതെങ്കില്‍ അതിനു മുമ്പത്തെ വര്‍ഷം ഇതേ പോലെ അപ്പീലുമായി വന്നാണ് ഒന്നാം സ്ഥാനം നേടിയത്. ശിവദാസ് പൊയില്‍ക്കാവ് രചനയും രതീഷ് കാഡകം സംവിധാനവും നിര്‍വഹിച്ചതാണ് കാക്കപ്പുള്ളി. ഏഴ് ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment