Join Whatsapp Group. Join now!

കാസര്‍കോട് ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് 'മേഘമല്‍ഹാര്‍'; ഔദ്യോഗിക പ്രഖ്യാപനം എ അബ്ദുര്‍ റഹ് മാന്‍ നിര്‍വ്വഹിച്ചു

Kerala, Kasargod, News, Food, Cultural fest, Food and Cultural Fest will be start on Dec 12 കാസര്‍കോട് ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് 'മേഘമല്‍ഹാര്‍' ന്റെ ഔദ്യോഗിക പ്രഖ്യാപനം നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുര്‍ റഹ് മാന്‍ നിര്‍വ്വഹിച്ചു.
കാസര്‍കോട്: (www.my.kasargodvartha.com 07.11.2019) കാസര്‍കോട് ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് 'മേഘമല്‍ഹാര്‍' ന്റെ ഔദ്യോഗിക പ്രഖ്യാപനം നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എ അബ്ദുര്‍ റഹ് മാന്‍ നിര്‍വ്വഹിച്ചു. ഡിസംബര്‍ 12നാണ് ഫെസ്റ്റ് തുടങ്ങുന്നത്. ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കും. ഈവനിംഗ് കഫേ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്സ് സൊസൈറ്റിയാണ് 20 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം സംഘടിപ്പിക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നുള്ളിപ്പാടിയിലെ മൂന്ന് ഏക്കര്‍ ഭൂമിയില്‍ പ്രത്യേകം സജ്ജമാക്കിയ ഹുബാഷിക സ്റ്റേഡിയത്തിലാണ് പരിപാടി.


ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആഘോഷത്തിനാണ് കാസര്‍കോട് വേദിയൊരുങ്ങുന്നതെന്ന് കാസര്‍കോട് സിറ്റി ടവര്‍ ഓഡിറ്റോറിയില്‍ നടന്ന ചടങ്ങില്‍ സംഘാടകര്‍ അറിയിച്ചു. താലത്തില്‍ നിറച്ചുവെച്ച ഗോതമ്പുമണികള്‍ നീക്കിയതോടെ ആഘോഷങ്ങളുടെ ലോഗോ തെളിഞ്ഞുവരുന്ന രീതിയിലായിരുന്നു പ്രഖ്യാപന ചടങ്ങ്. പ്രസ്‌ക്ലബ് പ്രസിഡണ്ട് ഹാഷിം നുള്ളിപ്പാടി, സാഹിത്യകാരനും അധ്യാപകനുമായ പത്മനാഭന്‍ ബ്ലാത്തൂര്‍, ശുഐബ്, ശാഹുല്‍ ചൈന, എം വി സന്തോഷ്, മുഹമ്മദ് അജ്മല്‍ എ കെ, സഫ് വാന്‍ മുഹമ്മദ്, വിശാഖ്, ടി കെ അഖില്‍ രാജ്, മുഹമ്മദ് വാസില്‍, റിസ മുഹമ്മദ്, മിഥുന്‍ കുമാര്‍, മുഹമ്മദ് ഷഹ്സാദ് കെ എ, അബ്ദുല്‍ വാസിത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍, പ്രശസ്ത ഗായികയും ആക്ടിവിസ്റ്റുമായ രശ്മി സതീഷ്, സൂരജ് സന്തോഷ്, ജോബ് കുര്യന്‍, കെ എസ് ഹരിശങ്കര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഫൈസല്‍ റാസി, ശിഖ, അരുണ്‍ എളാട്ട്, മിഥുന്‍ ജയരാജ്, സിനോവ് രാജ്, മാപ്പിളപ്പാട്ട് ഗായകരും സരിഗമപയിലെ ഗ്രാന്റ് ജൂറിയുമായ കണ്ണൂര്‍ ഷരീഫ്, സജ്ലി സലീം, ഗസല്‍ ഗായകരായ റാസാ ബീഗം, സൂഫി സംഗീതജ്ഞരായ സമീര്‍ ബിന്‍സ്, ഇമാം മജ്ബൂര്‍, ഗസല്‍ ഗായകന്‍ പദ്മകുമാര്‍, ഖവാലിയുമായി ഇര്‍ഫാന്‍ ഏറോത്ത്, ജാവേദ് അസ്ലം, ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളുമായി പിന്നണി ഗായിക തിരുവനന്തപുരത്തെ പി വി പ്രീത, അറേബ്യന്‍ ടര്‍ക്കിഷ് സംഗീതവുമായി മെഹരിബാന്‍, ആലപ്പുഴയിലെ ഇപ്റ്റ ഒരുക്കുന്ന നാട്ടുപാട്ട്, തൃശൂര്‍ കരിന്തലക്കൂട്ടത്തിന്റെ നാടന്‍ പാട്ട്, നവരസങ്ങളില്‍ ചാലിച്ച ഒമ്പത് കഥകള്‍ പറയുന്ന രാസ്യജനി എന്ന അതിമനോഹരമായ നൃത്താവിഷ്‌കാരം എന്നിവ ഓരോ ദിവസങ്ങളിലായി നടക്കും. പുതുവത്സരാഘോഷത്തോടെയാണ് സമാപനം.

മേഘമല്‍ഹാര്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് കാസര്‍കോടിന് നവീനമായ അനുഭൂതി സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. രുചിയേറും ഭക്ഷണങ്ങള്‍ക്കൊപ്പം സംഗീത സന്ധ്യകളും ഷോപ്പിംഗ് അനുഭവങ്ങളുമൊരുക്കുന്ന ഫെസ്റ്റിന് അതിവിപുലമായ ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kasargod, News, Food, Cultural fest,  Food and Cultural Fest will be start on Dec 12

Post a Comment