Kerala

Gulf

Chalanam

Obituary

Video News

കലയുടെ കണ്ണികളെ വരവേല്‍ക്കാന്‍ ഇരിയണ്ണി ഒരുങ്ങി; ജില്ലാ കലോത്സവത്തിന്റെ താളമേളങ്ങളില്‍ നാട് ഉത്സവ ലഹരിയില്‍

വിജിന്‍ ഗോപാല്‍ ബേപ്പ്‌

ഇരിയണ്ണി: (my.kasargodvartha.com 12.11.2019) കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തിനെത്തുന്ന കലയുടെ കണ്ണികളെ വരവേല്‍ക്കാന്‍ ഇരിയണ്ണി നാടൊരുങ്ങി. അദ്യമായി വിരുന്നെത്തിയ ജില്ലാ കലോത്സവത്തിന്റെ താളമേളങ്ങളില്‍ നാട് ഉത്സവ ലഹരിയിലാണ്ടു. 12 വേദികള്‍, 317 ഇനങ്ങള്‍, 6,000 മത്സരാര്‍ത്ഥികള്‍, ഇരിയണ്ണിയില്‍ നടക്കുന്ന 60-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാടിന്റെ ഉത്സവമായി മാറുകയാണ്.

അലങ്കാരം, പ്രചരണം, ഭക്ഷണം, സ്റ്റേജ് ഒരുക്കല്‍ തുടങ്ങി സര്‍വ മേഖലകളിലും നാട്ടുകാരുടെ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൈകുന്നേരത്തോടെ ആരംഭിക്കുന്ന അലങ്കാര പരിപാടികള്‍ രാത്രി ഏറെ വൈകിയാണ് അവസാനിക്കുന്നത്. ഇരിയണ്ണി പ്രദേശത്തെ വിവിധ ക്ലബുകള്‍, വായനശാലകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം മുഴുവന്‍ സമയവും സഹതരണത്തിനായുണ്ട്.


സ്റ്റേജിതര മത്സരങ്ങള്‍ നവമ്പര്‍ 8, 11 തീയതികളിലായി അവസാനിച്ചു. ബുധനാഴ്ചയാണ് വേദികള്‍ ഉണരുന്നത്. 13ന് വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. കാസര്‍കോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. സജിത്ബാബു മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനം നവംബര്‍ 16ന് വൈകീട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ മറ്റു എംഎല്‍എമാര്‍ സന്നിഹിതരാകും. വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ മേളയുടെ വിജയത്തിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.

കലാമേളക്കെത്തുന്ന എല്ലാവര്‍ക്കും വിപുലമായ രീതിയില്‍ ഭക്ഷണ സൗകര്യം ഒരുക്കാന്‍ ഭക്ഷണ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ക്ഷേമകാര്യ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലാമേളയുമായി ബന്ധപ്പെട്ട് മികച്ച ശൗചാലയങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം, പ്രഥമ ശുശ്രൂഷാ സംവിധാനം, കുടിവെള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയില്‍ ഐസ്‌ക്രീം വില്പന ഒഴിവാക്കിയിട്ടുണ്ട്.

കലോത്സവ നഗരിയിലേക്ക് രാത്രികാലങ്ങളിലടക്കം ഗതാഗത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. ചെര്‍ക്കള തൊട്ട് ഇരിയണ്ണി വരെ വിവിധ സ്‌കൂളുകള്‍ അനുവദിച്ച ബസുകള്‍ നിരന്തരം സര്‍വീസ് നടത്തും.

പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കലാമേള നടക്കുന്നത്. വിപുലമായ കുടിവെള്ള സൗകര്യം ഒരുക്കിയതിനാല്‍, പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാന്‍ ഓല കൊണ്ടുള്ള വല്ലങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ബദലായി തുണി സഞ്ചികളും പേപ്പര്‍ ബാഗുകളും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മറ്റി വിതരണം ചെയ്യുന്നു.

സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ഭാഗമായി പ്രോഗ്രാം കമ്മറ്റിക്ക് ആവശ്യമായ പേപ്പര്‍ പേനകളും തയ്യാറാക്കിയിട്ടുണ്ട്. കലോത്സവ നാഗരിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അക്കൊമൊഡേഷന്‍ കമ്മറ്റി മികച്ച രീതിയിലുള്ള താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kalolsavam, district kalolsavam; iriyanni invites all

Kvartha Delta

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive