കാസര്‍കോട്: (my.kasargodvartha.com 12.11.2019) ചൈല്‍ഡ് ലൈന്‍ കാസര്‍കോട് ദോസ്തി ബാന്‍ഡും റണ്‍ ഫോര്‍ സേഫ് ചൈല്‍ഡ് ഹൂഡും സംഘടിപ്പിക്കുന്നു. 14 നാണ് ദോസ്തി ബാന്‍ഡ്. വിവിധ സ്‌കൂളില്‍ നിന്ന് 20 കുട്ടികളെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കലകടര്‍, എം.പി, ജില്ലാ ജഡ്ജ്, പോക്‌സോ ജഡ്ജ്, ജില്ലാ പോലീസ് മേധാവി, സി.ഡബ്ല്യു.സി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ തുടങ്ങിയ ജില്ലാ അധികാരികളെ നേരിട്ട് കാണുവാനും അവര്‍ക്ക് സംവദിക്കാനുമുള്ള ഒരു അവസരം കുട്ടികള്‍ക്ക് ഒരുക്കി കൊടുക്കും.
എല്ലാവരും കുട്ടികളുടെ സുഹൃത്തുക്കള്‍ ആകുക എന്ന സന്ദേശം നല്‍കി ഓരോ അധികാരിയും കുട്ടികളുടെ കൈയില്‍ ഒരു ദോസ്തി ബാന്‍ഡ് കെട്ടി കൊടുക്കുകയും കുട്ടികള്‍ തിരിച്ചും അങ്ങനെ ചെയ്യുന്നു. 20ന് ഫോര്‍ സേഫ് ചൈല്‍ഡ് ഹൂഡ്. വൈകിട്ട് നാലിന് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച് പുതിയ കോട്ടമൈതാനത്ത് സമാപിക്കും. കുട്ടികളുടെ സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്ന സന്ദേശം നല്‍കിയാണ് സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിലേക്ക് 200 പേരെ പ്രത്യേകം രജിസ്‌ട്രേഷന്‍ വഴി തിരഞ്ഞെടുക്കും. വിഷാടാതിഥികള്‍ സംബന്ധിക്കും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചതായും 2018-19 വര്‍ഷത്തില്‍ 656 പരാതികള്‍ ലഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ റവ. മാത്യു സാമുവല്‍, സെന്റര്‍ ഡയറക്ടര്‍ എ എ അബ്ദുര്‍ റഹ് മാന്‍, കെ ദിനേശ, അനീഷ് ജോസ്, എം ഉദയകുമാര്‍, കെ വി ലിഷ, ആഇശത്ത് അഫീദ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Child Line press meet conducted
< !- START disable copy paste -->