Join Whatsapp Group. Join now!

ക്ഷേത്ര അധിനിവേശം: ഉത്തരകേരളത്തിലെ കാവുകള്‍ ഇല്ലാതാവുന്നു: ഡോ. രാഘവന്‍ പയ്യനാട്

ആഗോളീകരണവും ക്ഷേത്ര സംസ്‌കാരവും ഉത്തരകേരളത്തിലെ കാവുകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഫോക്‌ലോര്‍ ഗവേഷകന്‍ ഡോ. രാഘവന്‍ പയ്യനാട് അഭിപ്രായപ്പെട്ടു Kerala, News, Kasaragod, Nileshwar, National seminar, Municipal chairman, Two-day National seminar began
നീലേശ്വരം: (my.kasargodvartha.com 12.10.2019) ആഗോളീകരണവും ക്ഷേത്ര സംസ്‌കാരവും ഉത്തരകേരളത്തിലെ കാവുകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഫോക്‌ലോര്‍ ഗവേഷകന്‍ ഡോ. രാഘവന്‍ പയ്യനാട് അഭിപ്രായപ്പെട്ടു. നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമീണ ജനസമൂഹത്തിന്റെ ആരാധനാവശ്യങ്ങള്‍ക്കുവേണ്ടി രൂപപ്പെട്ട ആരാധനാ സങ്കല്‍പമാണ് ഉത്തരകേരളത്തില്‍ കാവുകളായി നിലനില്‍ക്കുന്നത്. ഈ ആരാധനാ സങ്കല്‍പത്തിന് ക്ഷേത്ര സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിലൂടെ തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തീര്‍ഥാടന വ്യവസായവും ഗ്രാമീണമായ ആരാധനാ സ്ഥാനങ്ങള്‍ക്ക് പ്രാധാന്യമില്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പെരുങ്കളിയാട്ടങ്ങള്‍ ക്ഷേത്ര സംസ്‌കാരത്തിനെതിയായ ഗ്രാമീണ പ്രതിരോധമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ എം ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി.

വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണം നടത്തി. സനൂപ് മോഡറേറ്ററായി. തൊഴില്‍കൂട്ടങ്ങള്‍ എന്ന വിഷയത്തില്‍ പ്രൊഫ. വി കുട്ട്യന്‍, വിദ്യാഭ്യാസ പാരമ്പര്യം എന്ന വിഷയത്തില്‍ ഡോ. എന്‍ പി വിജയന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.

നന്ദകുമാര്‍ കോറോത്ത് സ്വാഗതവും ജയന്‍ നീലേശ്വരം നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Nileshwar, National seminar, Municipal chairman, Two-day National seminar began

Post a Comment