കാസര്‍കോട്: (my.kasargodvartha.com 09.10.2019) കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൊഴിലാളികളുടെയും സാധാരണക്കാരന്റെയും അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി മത്സരിക്കുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ്‌മാൻ പ്രസ്താവിച്ചു. തൊഴില്‍ നിയമ പരിഷ്‌കാരങ്ങളിലൂടെ കേന്ദ്രസര്‍ക്കാറും ആനുകൂല്യ നിഷേധത്തിലൂടെ സംസ്ഥാന സര്‍ക്കാറും തൊഴിലാളികളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ പെന്‍ഷന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിംഗ് പ്രസിഡണ്ട് സി എ ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ മക്കള്‍ക്ക് എസ് ടി യു ജില്ലാ പ്രസിഡണ്ട് എ. അഹ്മദ് ഹാജി ഉപഹാരം നല്‍കി.
മുന്‍ നേതാക്കളായ എ കെ കുഞ്ഞാമു, പി ഹസൈനാര്‍ എന്നിവരെ അനുസ്മരിച്ച് എസ് ടി യു ജില്ലാ സെക്രട്ടറി ശരീഫ് കൊടവഞ്ചി അനുസ്മരണ പ്രഭാഷണവും സംസ്ഥാന ട്രഷറര്‍ ബി കെ അബ്ദുസ്സമദ് മുഖ്യപ്രഭാഷണവും നടത്തി.
എ എം കടവത്ത്, ബീഫാത്തിമ ഇബ്രാഹിം, എ കെ മൊയ്തീന്‍കുഞ്ഞി, പി ഐ എ ലത്തീഫ്, എല്‍ കെ ഇബ്രാഹിം കാഞ്ഞങ്ങാട്, എം കെ ഇബ്രാഹിം പൊവ്വല്‍, അബ്ദുര്‍ റഹ്മാന്‍ കടമ്പള, ഹസ്സന്‍കുഞ്ഞി പാത്തൂര്‍, യൂസഫ് പാച്ചാണി, എ എച്ച് മുഹമ്മദ് ആദൂര്‍, ശിഹാബ് റഹ്മാനിയ നഗര്‍, ശാഫി പള്ളത്തടുക്ക, ഫുളൈല്‍ കെ മണിയനൊടി, ഹനീഫ ചെങ്കള, ബി കെ ഹംസ ആലൂര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kasaragod, STU, Pension meet, SSLC winners, STU District pension meet conducted