Join Whatsapp Group. Join now!

എയിംസ്: കാസർകോടിനോടുള്ള സംസ്ഥാന സർകാരിന്റെ അവഗണനയിൽ സി പി എം നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ്; 'നീതിനിഷേധിച്ചത് അംഗീകരിക്കാൻ കഴിയില്ല'

AIIMS: Muslim League demanded that CPM clarify its stand on state government's neglect of Kasargod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 23.10.2021) എയിംസ് കാസർകോട് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോൾ ഏകപക്ഷീയമായി എയിംസിൻ്റെ പ്രൊപോസലിൽ കോഴിക്കോട് മാത്രം നൽകിയ മുഖ്യമന്ത്രിയും ഇടതുപക്ഷ സർകാറും കാസർകോട് ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുകയും അവഗണിക്കുകയും ചെയ്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്‌ദുർ റഹ്‌മാൻ പറഞ്ഞു.

എൻഡോസൾഫാൻ പീഡിതരടക്കം ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾ ദിനം പ്രതി ചികിത്സക്കായി നെട്ടോട്ടമോടുന്ന ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യ മേഖലയിൽ പുതിയ പ്രതീക്ഷ നൽകി കൊണ്ടാണ് എയിംസ് ആവശ്യം രൂപപ്പെട്ടത്. ഇക്കാര്യത്തിൽ ജില്ലയെ തീരെ അവഗണിച്ച് കൊണ്ടാണ് യാതൊരുവിധ ചർചയും കൂടാതെ മുഖ്യമന്ത്രി എയിംസിൻ്റെ കാര്യത്തിൽ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചത്.
 
AIIMS: Muslim League demanded that CPM clarify its stand on state government's neglect of Kasargod

ജില്ലയിലെ ജനപ്രതിനികളും ജനപക്ഷ രാഷ്ട്രീയ സംഘടനകളും ഒരുപോലെ ആവശ്യപ്പെട്ടിട്ടും സർകാർ നീതിനിഷേധിച്ചത് അംഗീകരിക്കാൻ കഴിയില്ല. സി പി എമും സർകാറും ജില്ലയെ കേരളത്തിൻ്റെഭാഗമായി ഇപ്പോഴും അംഗീകരിക്കുന്നില്ലായെന്നതിൻ്റെ അവസാനത്തെ തെളിവാണ് എയിംസ് അവഗണന.

ഇക്കാര്യത്തിൽ സി പി എം ജില്ലാ കമിറ്റി നിലപാട് വ്യക്തമാക്കണമെന്നും എയിംസ് പ്രൊപോസലിൽ മാറ്റം വരുത്തി കാസർകോട് ജില്ലയെ കൂടി ഉൾപെടുത്തി ലിസ്റ്റ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala. News, Kasaragod, AIIMS, Political Party, AIIMS: Muslim League demanded that CPM clarify its stand on state government's neglect of Kasargod.


Post a Comment