Join Whatsapp Group. Join now!

യഹ് യ തളങ്കരയ്ക്ക് ടി ഉബൈദ് പുരസ്‌കാരം, വി എം കുട്ടിക്ക് കെ എം അഹ് മദ് പുരസ്‌കാരം

മാപ്പിള കലകളുടെ വളര്‍ച്ചക്കും ഉന്നമനത്തിനും പ്രോത്സാഹനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇശല്‍മാല മാപ്പിളകലാ Kerala, News, T Ubaid award for Yahya Thalangara, KM Ahmed award for VM Kutty
കാസര്‍കോട്: (my.kasargodvartha.com 16.08.2019) മാപ്പിള കലകളുടെ വളര്‍ച്ചക്കും ഉന്നമനത്തിനും പ്രോത്സാഹനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇശല്‍മാല മാപ്പിളകലാ സാഹിത്യവേദി വര്‍ഷം തോറും നല്‍കി വരാറുള്ള ടി ഉബൈദ്, കെ എം അഹ് മദ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ കെ എം അഹ്മദ് പുരസ്‌ക്കാരത്തിന് പ്രശസ്ത ഗായകനും സംഗീത സംവിധായകനും എഴുത്തുകാരനും സംഘാടകനുമായ വി എം കുട്ടിയേയും
ടി ഉബൈദ് പുരസ്‌ക്കാരത്തിന് പ്രമുഖ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകനും കവിയുമായ യഹ് യ തളങ്കരയേയും തിരഞ്ഞെടുത്തു.


ഈ മാസം 25ന് എടപ്പാള്‍ എം എച്ച് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകരായ നെല്ലറ ഷംസുദ്ദീന്‍, തല്‍ഹത്ത് ഫോറം ഗ്രൂപ്പ്, താഹിര്‍ ഇസ്മാഈല്‍ ചങ്ങരംകുളം, സുബൈര്‍ വെള്ളിയോട് എന്നിവര്‍ അറിയിച്ചു. റഹ് മാന്‍ തായലങ്ങാടി, കെ മുഹമ്മദ് ഈസ (ഖത്തര്‍), ഹസന്‍ നെടിയനാട്, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, T Ubaid award for Yahya Thalangara, KM Ahmed award for VM Kutty
  < !- START disable copy paste -->

Post a Comment