Join Whatsapp Group. Join now!

സൗജന്യ മെഡിക്കല്‍ ക്യാമ്പ് 23ന്, വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യം

സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ഭഗവതി ഫൗണ്ടേഷന്‍. ജൂണ്‍ 23ന് ഞായറാഴ്ച കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌ക്കൂളില്‍ വെച്ച് ക്യാമ്പ് Kerala, News, Kasaragod, Free medical camp on 23rd .
കാസര്‍കോട്: (my.kasargodvartha.com 20.06.2019) സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ഭഗവതി ഫൗണ്ടേഷന്‍. ജൂണ്‍ 23ന് ഞായറാഴ്ച കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌ക്കൂളില്‍ വെച്ച് ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് ഉദ്ഘാടനം ചെയ്യും. മധൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീധരന്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിക്കും. കാസര്‍കോട് തെരുവത്ത് ശ്രീ ചീരുംബ ഭഗവതി ക്ഷേത്രം, മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ്, കാസര്‍കോട് യൂണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളജ്, കാസര്‍കോട് യുണൈറ്റഡ് മെഡിക്കല്‍ സെന്റര്‍ എന്നിവയിലെ വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിര്‍ണ്ണയിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കും. തുടര്‍ചികിത്സ ആവശ്യമുള്ളവരെ ഏറ്റവും മിതമായ നിരക്കില്‍ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതുമാണ്. ക്യാമ്പിനോടനുബന്ധിച്ച് സ്ത്രീ രോഗസംബന്ധമായ വിഷയത്തില്‍ രാവിലെ 10 മണി മുതല്‍ ബോധവല്‍ക്കരണ ക്ലാസും കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌ക്കൂള്‍ ഹാളില്‍ നടത്തും.


ജില്ലയിലെ ഉദാരമതികളായ നൂറോളം വ്യക്തികള്‍ ചേര്‍ന്ന് നീലേശ്വരം ആസ്ഥാനമാക്കി 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഭഗവതി ഫൗണ്ടേഷന്‍ സമൂഹത്തിലെ അവശത അനുഭവിക്കുന്നവരെയും പാവങ്ങളെയും സഹായിക്കാന്‍ രുപീകരിച്ച ഒരു ചാരിറ്റബിള്‍ ട്രസ്റ്റാണ്. അംഗങ്ങളില്‍ നിന്നും നിശ്ചിത തുക സ്വരൂപിച്ച് സമൂഹത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് വിതരണം ചെയ്യുക എന്ന ഒരു ധര്‍മ്മ പ്രവൃത്തിയാണ് ട്രസ്റ്റ് ഏറ്റെടുത്ത് നടത്തുന്നത്.

ക്യാന്‍സര്‍, ഹൃദയ, വൃക്ക സംബന്ധമായ രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ അപേക്ഷ സ്വീകരിച്ച് ഒറ്റ ഗഡു സാമ്പത്തിക സഹായം, ആരോരുമില്ലാതെ അവശതയനുഭവിക്കുന്ന, സാമ്പത്തികമായി കഷ്ടപ്പെടുന്നവര്‍ക്ക് മാസം ഒരു നിശ്ചിത തുക നല്‍കല്‍, നടക്കാന്‍ കഴിയാത്തവര്‍ക്ക് വീല്‍ചെയര്‍ മറ്റ് അനുബന്ധ ഉപകരണങ്ങള്‍ വിതരണം തുടങ്ങിയവ ഭഗവതി ഫൗണ്ടേഷന്‍ ഇപ്പോള്‍ നടത്തി വരുന്ന മറ്റ് സഹായ പ്രവര്‍ത്തികളാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമൂഹത്തില്‍ മാരകരോഗമൂലം കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്താന്‍ ലക്ഷ്യം വച്ചുകൊണ്ട് പരമാവധി സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുകയും തുടക്കത്തില്‍ തന്നെ രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുന്ന പദ്ധതി എന്ന നിലയിലാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭഗവതി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം ബാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ വി വി നാരായണന്‍ മാസ്റ്റര്‍, സെക്രട്ടറി എന്‍ വിജയന്‍, ട്രഷറര്‍ ടി വി അശോകന്‍, കാസര്‍കോട് തെരുവത്ത് ചീരുംബ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് ഹരീഷ് കോട്ടക്കണി, കെ വേണുഗോപാലന്‍, കീഴൂര്‍ കളരിയമ്പലം ക്ഷേത്രം സെക്രട്ടറി കെ വി പത്മകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Free medical camp on 23rd . 

Post a Comment