മംഗല്‍പാടി: (my.kasargodvartha.com 13.06.2019) അറബി ഭാഷ പഠിക്കാന്‍ വിദ്യാര്‍ത്ഥികളുണ്ടായിട്ടും ചില കാരണങ്ങള്‍ പറഞ്ഞ് അറബി പഠനം നിഷേധിച്ച സ്‌കൂളില്‍ എം എസ് എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടല്‍ ഫലം കണ്ടു. സ്‌കൂളില്‍ അറബി ഭാഷ പഠിപ്പിക്കാന്‍ ഒടുവില്‍ തീരുമാനമായി. ജി എച്ച് എസ് എസ് ബേക്കൂര്‍ സ്‌കൂളിലാണ് അറബി പഠനത്തില്‍ അവ്യക്തത നിലനിന്നിരുന്നത്. ഇതോടെ എം എസ് എഫ് മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി എച്ച് എം ഓഫീസ് ഉപരോധവുമായി രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ അറബി പഠിക്കാന്‍ ആഗ്രഹമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സത്യവാങ്മൂലം നല്‍കി അറബി തെരഞ്ഞെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
മംഗല്‍പാടി പഞ്ചായത്ത് ബോര്‍ഡ് പ്രസിഡണ്ട് ശാഹുല്‍ ഹമീദ് ബന്തിയോട്, മഞ്ചേശ്വരം എസ് ഐ അനൂപ് എന്നുവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്. മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ് മാന്‍, എം എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി സിദ്ദീഖ് മഞ്ചേശ്വരം, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി മുഫാസി കോട്ട, മംഗല്‍പാടി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ബേക്കൂര്‍ തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Decided to study Arabic Language in GHSS Bekoor
< !- START disable copy paste -->