കാസര്‍കോട്: (my.kasargodvartha.com 20.03.2019) മച്ചംപാടി മഖാം ഉറൂസ് മാര്‍ച്ച് 20 മുതല്‍ 31 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 30വരെ മത പ്രഭാഷണവും 31ന് ഉറൂസും അന്നദാനവും നടക്കും. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സയ്യിദ് അതാവുള്ള തങ്ങള്‍ പതാക ഉയര്‍ത്തി.
രാത്രി 8.30ന് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. എം. അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. 30ന് വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം നടക്കും. രാത്രി 8.30ന് സമാപന സംഗമം ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മജീദ് ബാഖവി പ്രഭാഷണം നടത്തും. 31ന് ഒമ്പതു മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍, 10ന് മൗലീദ് പാരായണം എന്നിവക്ക് കെ.എസ്. അലിതങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനത്തോടെ സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി സെക്രട്ടറി ബി. അബ്ദുല്ല ഹാജി, മച്ചംപാടി ജുമാ മസ്ജിദ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റസാഖ് മച്ചംപാടി, അബ്ദുല്‍ ഹമീദ് ഹാജി, ബി. അബ്ദുല്‍ അസീസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Machampady Makham Uroos on March 20 to 31
< !- START disable copy paste -->