Join Whatsapp Group. Join now!

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം 27ന്

തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം ഫെബ്രുവരി 27ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ Kerala, News, Inauguration of buildings of Thachangad Govt. High School on 27th
കാസര്‍കോട്: (my.kasargodvartha.com 25.02.2019) തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ കെട്ടിടങ്ങളുടെയും പദ്ധതികളുടേയും ഉദ്ഘാടനം ഫെബ്രുവരി 27ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയം, ജില്ലാ പഞ്ചായത്ത് ധനസഹായത്തോടെ പണിതീര്‍ത്ത ആകര്‍ഷകമായ പുതിയ കെട്ടിടം, സ്‌കൂള്‍ മുറ്റത്ത് സ്ഥാപിക്കപ്പെട്ട ഗാന്ധിപ്രതിമയുടെ അനാച്ഛാദനം, തച്ചങ്ങാട് സ്‌കൂള്‍ സ്റ്റാഫ് ആന്‍ഡ് പി.ടി.എ ചേര്‍ന്ന് നിര്‍മിച്ച ജൈവോദ്യാനം, ബാര്‍കോഡ് സംവിധാനം ഉള്‍പ്പെടെയുളള ആധുനീക സജ്ജീകരണങ്ങളോടുകൂടിയ ഡിജിറ്റല്‍ ലൈബ്രറി, പ്രകൃതി സൗഹൃദപരവും പ്രചോദകപ്രദങ്ങളായ ആപ്തവാക്യങ്ങളാല്‍ സമ്പന്നവുമായ സ്‌കൂള്‍ കവാടം,  പ്രഥമ എന്‍ഡോവ്‌മെന്റ് വിതരണം, സ്‌കൂളിന്റെ തനത് മികവ് പദ്ധതിയായി സംസ്ഥാനതലത്തില്‍ എസ്.സി.ഇ.ആര്‍.ടി അംഗീകരിച്ച റീഡിംഗ് അംബാസഡര്‍ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.

കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പി. കരുണാകരന്‍ എം പി, ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ഡോ. വി.പി.പി. മുസ്തഫ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ തുടങ്ങിയവര്‍ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാനും പി.ടി.എ പ്രസിഡണ്ടുമായ ഉണ്ണികൃഷ്ണന്‍ പൊടിപ്പളം, സ്റ്റാഫ് സെക്രട്ടറി മുരളി വി.വി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ.സുനില്‍കുമാര്‍ കോറോത്ത് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Inauguration of buildings of Thachangad Govt. High School on 27th
  < !- START disable copy paste -->

Post a Comment