Kerala

Gulf

Chalanam

Obituary

Video News

ചെമ്മനാട് ജമാഅത്ത് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അന്വേഷിക്കണം: മുസ്ലിം ലീഗ്

കാസര്‍കോട്: (my.kasargodvartha.com 01.10.2018) ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ പോലീസ് അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളെ അകാരണമായി തല്ലി ചതച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18ന് സ്‌കൂളില്‍ നടന്ന കായിക മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് പോലീസ് സ്‌കൂള്‍ ക്യാമ്പസില്‍ കയറി നരനായാട്ട് നടത്തിയത്. പോലീസ് അതിക്രമത്തില്‍ അമ്പതില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അനുമതിയില്ലാതെ പോലീസ് കോമ്പൗണ്ടില്‍ കയറി വിദ്യാര്‍ത്ഥികളെയും കണ്ണില്‍ കണ്ടവരെയും തല്ലി ചതച്ചത് കടുത്ത നിയമലംഘനമാണ്. ഇക്കാര്യം വിശദമായി അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Muslim League, Kasaragod, Kerala, Chemnad Jama-ath School, Muslim league demands probe on Chemnad School issue

പ്രസിഡണ്ട് എം.സി. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ല, കോണ്‍ഗ്രസ് നേതാവ് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി പരപ്പ, കെ. അബ്ദുര്‍ റഹ് മാന്‍ ഹാജി തൃക്കരിപ്പൂര്‍, അഡ്വ. മുഹമ്മദ് പാര മഞ്ചേശ്വരം, കെ.എം മജീദ് ഹാജി പടന്ന, കെ. മുഹമ്മദ് ചെര്‍ക്കള, ഹംസ കല്ലട്ര, സിര്‍സി കുഞ്ഞാമു ഹാജി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

സൗദിയിലെ ഹജ്ജ് ക്യാമ്പില്‍ എല്ലാ വര്‍ഷവും കേരളത്തില്‍ നിന്നും ആവശ്യമായ ഡോക്ടര്‍മാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാറുണ്ടെങ്കിലും ഇത്തവണ ആരെയും നിയമിച്ചിട്ടില്ല. ഇതു കാരണം മലയാളി ഹാജിമാര്‍ ദുരിതമനുഭവിക്കുകയും ഭാഷ അറിയാത്തതുമൂലം സാധാരക്കാരായ മലയാളി ഹാജിമാര്‍ ആശയ വിനിമയം നടത്താന്‍ സാധിക്കാതെ പ്രയാസം നേരിടുകയും ചികിത്സ ലഭിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഹജ്ജ് സേവനത്തിന് സന്നദ്ധ അറിയിച്ച് ഒട്ടനവധി ഡോക്ടര്‍മാര്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ച് കൊടുക്കാത്തത് കൊണ്ടാണ് ഹജ്ജാജികള്‍ ദുരിതമനുഭവിച്ചത്. ഇക്കാര്യം അന്വേഷിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

സംഘടന പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുമായി നിയോജക മണ്ഡലം, മുന്‍സിപ്പല്‍ - പഞ്ചായത്ത് വാര്‍ഡ് ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് ചേര്‍ക്കുവാന്‍ തീരുമാനിച്ചു. സി.ടി. അഹമ്മദലി, ടി.ഇ. അബ്ദുല്ല, എം.എസ്.മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എ.ജി.സി. ബഷീര്‍, അസീസ് മരിക്കെ, കെ.മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, ടി.എ മൂസ, എ.എം കടവത്ത്, കെ.ഇ.എ ബക്കര്‍, എം.പി ജാഫര്‍, കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുര്‍ റഹ് മാന്‍ വണ്‍ ഫോര്‍, അഡ്വ.എം.ടി.പി. കരീം, എല്‍.എ. മഹ് മൂദ് ഹാജി, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി മുഹമ്മദ് കുഞ്ഞി, ഹനീഫ് ഹാജി പൈവളിഗ, യു.എച്ച്. അബ്ദുര്‍ റഹ് മാന്‍, എം.ബി. യൂസുഫ്, സയ്യിദ് ഹാദി തങ്ങള്‍, യുസുഫ് ഹേരൂര്‍, അബൂബക്കര്‍ പെര്‍ദണെ, എം യൂസുഫ് ഹാജി, പൊറായിക് മുഹമ്മദ്, എ.സി. അത്താഉല്ല മാസ്റ്റര്‍, പി.എ റഹ് മാന്‍, എം ഇബ്രാഹിം, കാപ്പില്‍ മുഹമ്മദ് പാഷ, എം അബ്ദുല്ല മുഗു, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ആബിദ് ആറങ്ങാടി, സി.ഐ.എ. ഹമീദ്, എ.പി.ഉമ്മര്‍, ആഇശത്ത് താഹിറ, എ.കെ.എം.അഷ്‌റഫ്, കെ.പി. മുഹമ്മദ് അഷ്‌റഫ്, പി.പി. നസീമ ടീച്ചര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muslim League, Kasaragod, Kerala, Chemnad Jama-ath School, Muslim league demands probe on Chemnad School issue

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive