Kerala

Gulf

Chalanam

Obituary

Video News

അക്ഷരമുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രിയപ്പെട്ട അധ്യപാകരുടെ സ്മരണയില്‍ അധ്യാപക ദിനാഘോഷം

കാസര്‍കോട്: (my.kasargodvartha.com 06.09.2018) അക്ഷരമുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രിയപ്പെട്ട അധ്യപാകരുടെ സ്മരണയില്‍ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്ത പരിപാടികളുമായി വിവിധയിടങ്ങളില്‍ അധ്യാപക ദിനത്തിന് നിറമേകി.


ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു 

നീലേശ്വരം: ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു. പരിപാടി ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. കോ -ഓര്‍ഡിനേറ്റര്‍ കെ വി ലിഷ അധ്യക്ഷത വഹിച്ചു.

സുധീഷ്  കെ വി, സൗമ്യ വി എസ്, രേഷ്മ, അശ്വതി, ആതിര ശ്രുതി എന്നിവര്‍ സംസാരിച്ചു. പ്രീജ എ സ്വാഗതവും ഷൈജ നന്ദിയും പറഞ്ഞു.


അധ്യാപക ദിനത്തില്‍ മേലാങ്കോട്ട് അറിവിന്റെ കുടമാറ്റം

കാഞ്ഞങ്ങാട്: അധ്യാപക ദിനത്തില്‍ ക്ലാസ് മുറികള്‍ മാറി എത്തിയ അധ്യാപകരും കുട്ടികളും അത്ഭുതത്തിന്റെ അക്ഷര കുടമാറ്റം നടത്തി വിസ്മയം തീര്‍ത്തു. തങ്ങള്‍ പരിചയിച്ച ക്ലാസ് മുറികളിലെ ചുമരുകള്‍ക്ക് പുറത്തുള്ള മറ്റൊരു ലോകത്തേക്ക് എത്തപ്പെട്ടപ്പോള്‍ അവിടെ അധ്യാപകരായി ഇന്നലെ വരെ കാണാത്ത മറ്റൊരാള്‍. ആദ്യം കുട്ടികള്‍ അന്ധാളിച്ചുവെങ്കിലും പിന്നീടാണ് ഒരു ശ്രേഷ്ഠദിനത്തിന്റെ അനുഭവപാഠം തങ്ങളിലേക്ക് പകരാനെത്തിയ വേറിട്ട പ്രവര്‍ത്തനമാണിതെന്ന് മനസ്സിലായത്.

ദിനാചരണങ്ങള്‍ സജീവമായ പഠന പ്രവര്‍ത്തനങ്ങളാക്കി മാറ്റാനുള്ള 'മേലാങ്കോട്ട് മുന്നോട്ട്' പദ്ധതിയുടെ ഭാഗമായാണ് മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂളിലാണ് തികച്ചും വ്യത്യസ്തമായ രീതിയില്‍ അധ്യാപക ദിനം ആചരിച്ചത്. പതിവു പ്രസംഗങ്ങള്‍ മാറ്റിവെച്ച് സ്‌കൂള്‍ പ്രഥമാധ്യാപകന്‍, ദേശീയ അവാര്‍ഡു ജേതാവ് കൊടക്കാട് നാരായണന്‍ ഉള്‍പ്പെടെയുള്ള ഇരുപത് അധ്യാപകരും തങ്ങളുടെ വിഷയ മേഖലകള്‍ രസകരമായി കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെ അഞ്ഞൂറിലധികം കുട്ടികള്‍ പുതിയ ക്ലാസുകളിലെത്തി പഠനം ഉത്സവമാക്കി മാറ്റുന്നത് കാണാന്‍ രക്ഷിതാക്കളും എത്തിയിരുന്നു.അധ്യാപക ദിനത്തോട് അനുബന്ധിച്ച് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിപുലമായ പരിപാടികള്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ വിദ്യാഭ്യാസ വിഭാഗം പണ്ഡിറ്റ് മദനന്‍ മോഹന്‍ മാളവ്യ ദേശീയ അധ്യാപക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോളജ് അധ്യാപകര്‍ക്ക് ഒരുമാസത്തെ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സര്‍വ്വകലാശാലയുടെ പെരിയ ക്യാംപസില്‍ വച്ച് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി ഗോപകുമാര്‍ നിര്‍വ്വഹിച്ചു. അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് തുടങ്ങിയ പരിശീലനപരിപാടി ഒക്‌ടോബര്‍ നാലിന് ആണ് അവസാനിക്കുക.

അധ്യാപന രംഗത്ത് കടന്നുവരുന്ന പുതിയ കോളജ് അധ്യാപകര്‍ക്ക് വേണ്ടിയുള്ളതാണ് പരിശീലന പരിപാടി. ബോധന രീതിശാസ്ത്രം, സാങ്കേതികവിദ്യ, മൂല്യനിര്‍ണ്ണയം, പാഠ്യപദ്ധതി നിര്‍മാണം എന്നിങ്ങനെ നവകോളജ് അധ്യാപകര്‍, അധ്യാപന കാലഘട്ടം കൂടുതല്‍ ഫലപ്രദവും, സാമൂഹ്യപ്രതിബദ്ധതയും ഉള്ള രീതിയിലാക്കി മാറ്റുന്നതിനുളള പരിശീലന പരിപാടികളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ദേശീയതലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 20-ഓളം അധ്യാപകര്‍ക്കാണ് പരിശീലന പരിപാടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ ജയപ്രസാദിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. അധ്യാപകരെ ആദരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ അധ്യാപകദിനത്തിന്റെ യശസ്സ് ഉയര്‍ത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍സജീവ പങ്കാളികളായവിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. വൈസ് ചാന്‍സലര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസവിഭാഗത്തിന്റെ ഡീന്‍ പ്രൊഫ. (ഡോ.) കെ പി സുരേഷ് അധ്യക്ഷത ചടങ്ങില്‍വഹിച്ചു. വിദ്യാഭ്യാസ വിഭാഗം തലവന്‍ അമൃത്ജി കുമാര്‍ സ്വാഗതവും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എന്‍ എന്‍ മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ കൃതജ്ഞതയും രേഖപ്പെടുത്തി.അധ്യാപകമഹത്വമറിഞ്ഞ് കുട്ടി അധ്യാപകര്‍

തച്ചങ്ങാട്: ഈ വര്‍ഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ വ്യത്യസ്തമായ ക്ലാസ്സ് റൂം അനുഭവം. ഉച്ചവരെയുള്ള നാല് പിരീഡുകളില്‍ പൂര്‍ണ്ണമായും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തത് 100 ഓളം കുട്ടി അധ്യാപകരാണ്. ഓരോ പിരിഡുകളും അതത് വിഷയങ്ങള്‍ക്കനുസരിച്ച് ക്ലാസ്സുകള്‍ കൈകാര്യം ചെയത് കുട്ടികള്‍ അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞു.

ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഓരോ കുട്ടികളും മുന്‍കൂട്ടി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സുകള്‍ ഒറ്റയ്ക്കും കൂട്ടായും ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും എടുത്തപ്പോള്‍ വേറിട്ട അനുഭവം ഉണ്ടാക്കി. ഉച്ചയ്ക്കുശേഷം ഓരോ കുട്ടിയും തങ്ങളുടെ അധ്യാപന അനുഭവങ്ങള്‍ പങ്കുവെച്ചു. തങ്ങളുടെ വിഷയങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികള്‍ക്ക് അധ്യാപകര്‍ സമ്മാനങ്ങള്‍ നല്‍കി. ഒപ്പം കുട്ടികളും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരെ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.

ചടങ്ങില്‍ പള്ളിക്കര പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ലക്ഷ്മി പിടിഎ പ്രസിഡണ്ട് ഉണ്ണിക്കൃഷ്ണന്‍, പ്രധാനാധ്യാപിക എം ഭാരതി ഷേണായി, സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, എസ് ആര്‍ ജി കണ്‍വീനര്‍ പ്രണാബ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി മുരളി വി വി, ഡോ. സുനില്‍ കുമാര്‍, ശ്രീജിത്ത് കെ, അശോക കുമാര്‍, മനോജ് പിലിക്കോട്, അഭിലാഷ് രാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ചെമ്മനാട് ജമാഅത്തില്‍ അധ്യാപകദിനാഘോഷം

ചെമ്മനാട്: ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകദിനത്തില്‍ സ്റ്റുഡന്റ് പോലിസ് കാഡറ്റുകള്‍, മുന്‍ പ്രിന്‍സിപ്പാളും അധ്യാപക അവാര്‍ഡ് ജേതാവുമായ കെ മുഹമ്മദ് കുഞ്ഞിമാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്‌കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി, സിപിഒമാരായ മുഹമ്മദ് യാസിര്‍ സി എല്‍, സാവിത്രി തുടങ്ങിയവര്‍ സംസാരിച്ചു.പീപ്പിള്‍സ് കോളജില്‍ അധ്യപക ദിനം ആചരിച്ചു

മുന്നാട്: പീപ്പിള്‍സ് കോ - ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് മുന്നാട് കോളജിലെ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് അധ്യാപക ദിനാഘോഷം ആചരിച്ചു. ദിനാചരന്നത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ സി കെ ലുക്കോസ് കേക്ക് മുറിച്ച് ദിനാചരണം ഉദ്ഘാടനം ചെയ്തു.

വകുപ്പ് തലവന്‍ എ വിജയന്‍ അധ്യക്ഷനായി. അധ്യാപകരായ വിനോദ് കുമാര്‍ എം, പുഷ്പാകരന്‍ ജി, സുരേന്ദ്രു എന്‍ എം, ശ്യാമ ബിജുമോന്‍, പ്രവിണ്‍, നിത്യനിഷ എന്നിവര്‍ കുട്ടികള്‍ക്ക് അധ്യാപക ദിന സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികളായ നിധേഷ്, ഷിബിലി, വിഷ്ണു, രാഹുല്‍ എന്നിവര്‍ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.


ഹൊസ്ദുര്‍ഗ് ലയണ്‍സ് അധ്യാപക ദിനം (ഗുരുവന്ദനം) ആചരിച്ചു

ഹൊസ്ദുര്‍ഗ് ലയണ്‍സിന്റെ നേതൃത്വത്തില്‍ അധ്യാപകദിനം ഗുരുവന്ദനം ദിനമായി ആചരിച്ചു. പരിപാടി ലയണ്‍സ് റീജിണല്‍ ചെയര്‍പെഴ്‌സണ്‍ പി നാരായണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസര്‍ കൊളവയല്‍ അധ്യക്ഷനായി.

യോഗത്തില്‍ അദ്ധ്യാപകരായ അബ്രാഹാം പോള്‍, എം ശശി, പി വി ചന്ദ്രന്‍, വി ആശാലത, മേരിക്കുട്ടി രഞ്ജന്‍ എന്നിവരെ ആദരിച്ച് ഉപഹാരം നല്‍കി. ദീപക് ജയറാം, അഡ്വ. എം രമേശ്, സ്റ്റീഫന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ സി പീറ്റര്‍ സ്വാഗതവും, ട്രഷറര്‍ പി വി പവിത്രന്‍ നന്ദിയും പറഞ്ഞു.


എല്‍ പി അധ്യാപകര്‍ മുതല്‍ വിസി വരെ: ഗുരു വന്ദനവുമായി ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ്

കാഞ്ഞങ്ങാട്: വിദ്യാരംഭത്തിന്റെ ആദ്യാക്ഷരം കുറിച്ചു കൊടുത്ത പ്രാഥമികാധ്യാപകര്‍ മുതല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വരെയുള്ള ഒരു കൂട്ടം അധ്യാപകര്‍ക്ക് ഗുരു വന്ദനവുമായി അധ്യാപക അധ്യാപക ദിനമാചരിച്ചിക്കുകയാണ് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍. തങ്ങളുടെ ജീവിതത്തിന് ദിശാബോധം നല്‍കിയ പ്രിയപ്പെട്ട ഗുരുനാഥന്‍മാര്‍ക്ക് ഏറ്റവും അനുയോജ്യമായ ദിനത്തിലാണ്  ഗുരുദക്ഷിണയായി ഗുരുവന്ദനം നടത്തി ആദരിച്ചത്. പുസ്തകത്തിനപ്പുറത്തുള്ള അറിവിന്റെ വലിയ ലോകവും വിലപ്പെട്ട ജീവിത പാഠങ്ങളും പകര്‍ന്ന് തന്ന അധ്യാപകരെയാണ് ക്ലബ്ബ് അംഗങ്ങള്‍ ഗുരു വന്ദനത്തിനായി കണ്ടെത്തിയത്.

അധ്യാപക ദിനത്തില്‍ ലയണ്‍സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങള്‍ അവരുടെ വിദ്യാഭ്യാസ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപകരെ തെരെഞ്ഞടുത്തു കൊണ്ടാണ് ഈ വേറിട്ടൊരാദരവ്.

ഡോ: ഖാദര്‍ മാങ്ങാട്, പ്രൊഫ: എ എം ശ്രീധരന്‍, പി.കുഞ്ഞമ്പു നായര്‍, വി.എം. അമ്പു നായര്‍, കെ.എം.മുഹമ്മദ് സാലിഹ്, സെലിന്‍ ശ്രീധരന്‍, കൃഷ്ണകുമാര്‍ പി., അബ്ദുള്‍ കലാം ടി.പി., പി.കെ. അബ്ദുള്‍ റഹ്മാന്‍, എ.കണ്ണന്‍, കെ.രവിവര്‍മ്മന്‍, എന്‍.കുഞ്ഞാമത്, ചിത്രാഭായി കെ.വി., അറുവ.ടി, സുശീല കെ.എന്‍, ക്ലബ്ബ് അംഗങ്ങളായ ഗോവിന്ദന്‍ നമ്പൂതിരി, പി.കെ.പ്രകാശന്‍, നിഷിത സുകുമാരന്‍ എന്നീ അധ്യാപകരായ 19 പേരെയും ക്ലബ്ബ്ഓഫീസില്‍ നടന്ന ചടങ്ങിലും 13 അധ്യാപകരെ വീട്ടില്‍ ചെന്നുമാണ് ആദരിച്ചത്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായ ചടങ്ങില്‍ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സുകുമാരന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്‍പേഴ്‌സണ്‍ കെ.ദിനേശ് കുമാര്‍, ഡിസ്ട്രിക്ക് ചെയര്‍പേഴ്‌സണ്‍ പി.എം.അബ്ദുള്‍ നാസര്‍, മുന്‍ പ്രസിഡണ്ട് എം.ബി.ഹനീഫ, പി.കെ പ്രകാശന്‍, അന്‍വര്‍ ഹസ്സന്‍, അഷറഫ് കൊളവയല്‍, ഹാറൂണ്‍ ചിത്താരി, എം.ഷൗക്കത്തലി, ഗോവിന്ദന്‍ നമ്പൂതിതിരി,അബ്ദുല്‍ റഹീം ജൂലിയ ഹനീഫ, നിഷിത സുകുമാരന്‍, സഫാന ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.സഅദിയ്യ ശരീഅത്ത് കോളജില്‍ ഗുരു സാഗരം

അധ്യാപക ദിനത്തിന്റെ ഭാഗമായി സഅദിയ്യ ശരീഅത്ത് കോളജ് നൂറുല്‍ ഉലമാ ചയര്‍സ് സ്പീക്കര്‍സ് ഫോറം സംഘടിപ്പിച്ച ഗുരു സാഗരം പരിപാടിയില്‍ സാലിം മൗലാ തളിപ്പറമ്പ വിഷയാവതരണം നടത്തുന്നു.

Web Desk Min

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive