കാസര്‍കോട്: (my.kasargodvartha.com 16.09.2018) ഒന്നര പതിറ്റാണ്ടായി റീ ടാറിംഗ് ചെയ്യാതെ തകര്‍ന്ന് കിടക്കുന്ന ഭണ്ഡാരവീട് - പായിച്ചാല്‍ റോഡ് റീ ടാറിംഗ് ചെയ്ത് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ദൈനംദിനം നൂറുകണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് റോഡെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഡ്രയിനേജ് സംവിധാനം ഇല്ലാത്തതിനാല്‍ മഴവെള്ളം കെട്ടികിടന്ന് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ചൈതന്യ സ്‌കൂള്‍, ഉമ്മര്‍ കത്താണ്‍ മസ്ജിദ്, വിഷ്ണുമംഗലം ക്ഷേത്രം, പായിച്ചാല്‍ തുടങ്ങിയവിടങ്ങളിലേക്ക് പോകുന്ന പ്രധാന റോഡുകൂടിയാണിത്. തകര്‍ന്ന റോഡില്‍ നിന്നും കല്ലുകള്‍ ഇളകിത്തെറിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. റോഡിന്റെ ശോചനീയാവസ്ഥയില്‍ നാഷണല്‍ യൂത്ത് ലീഗ് നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനദ്രോഹ ഭരണം അവസാനിപ്പിച്ച് റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ സംഘടിപ്പിച്ച് സമരരംഗത്തിറങ്ങുമെന്നും നാഷണല്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

Keywords: Kerala, News, Road collapsed; NYL protested.