Join Whatsapp Group. Join now!

പട്ടുവത്തില്‍ ടി.കെ. അബ്ദുല്ല ഹാജി ചട്ടഞ്ചാലിന്റെ വികസന- കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നടന്ന സാമൂഹ്യ സേവകന്‍

ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ച പട്ടുവത്തില്‍ ടി.കെ. അബ്ദുല്ല ഹാജി ചട്ടഞ്ചാലിന്റെ വികസനത്തില്‍ ഒപ്പം നടന്ന സാമൂഹ്യ സേവകനാണ്. ചട്ടഞ്ചാല്‍ പട്ടുവത്തില്‍ കുടുംബത്തിലെ Article, Kerala, A Bendichal, Remembrance of Pattuvam T K Abdulla Haji
അനുസ്മരണം/ എ ബെണ്ടിച്ചാല്‍

(my.kasargodvartha.com 12.08.2018) ഞായറാഴ്ച പുലര്‍ച്ചെ അന്തരിച്ച പട്ടുവത്തില്‍ ടി.കെ. അബ്ദുല്ല ഹാജി ചട്ടഞ്ചാലിന്റെ വികസനത്തില്‍ ഒപ്പം നടന്ന സാമൂഹ്യ സേവകനാണ്. ചട്ടഞ്ചാല്‍ പട്ടുവത്തില്‍ കുടുംബത്തിലെ നാലാമനാണ് ടി.കെ  അബ്ദുല്ല ഹാജി. കാനത്തില്‍ കുഞ്ഞിപ്പ (കുഞ്ഞാപ്പുച്ച) മറിയമ്മ ഹജ്ജുമ്മ ദമ്പതികളുടെ മക്കളാണ് പട്ടുവക്കാര്‍.

ചട്ടഞ്ചാലിന്റെയും പ്രത്യേകിച്ച് ബെണ്ടിച്ചാലിന്റെയും വികസനത്തിനു വേണ്ടി പ്രാര്‍ത്തിച്ചവരില്‍ ഒരാള്‍. ഒന്നില്‍ കൂടുതല്‍ തവണ ബെണ്ടിച്ചാല്‍ ജമാഅത്തിന്റെ പ്രസിഡണ്ട് സ്ഥാനം വഹിക്കുകയും നൂലാമാലകളില്‍പ്പെട്ട പള്ളിസ്ഥലത്തിന്റെ കാര്യത്തിനു വേണ്ടി അസുഖത്തെപോലും തൃണവല്‍കരിച്ചു കൊണ്ട് ശ്രീലങ്കയില്‍ പോയി പരിഹരിച്ചു. ചെറുപ്പം മുതലെ 'ഹിബാദത്ത് 'കാരനാണ്. 'സുബഹ്' നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയാല്‍, നിസ്‌ക്കാര കുപ്പായം മാറാതെ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഉമ്മ മറിയമ്മ ഹജ്ജുമ്മയുടെ മടിയില്‍ തല വെച്ച് കൊണ്ടുള്ള അബ്ദുല്ലച്ചയുടെ കിടപ്പ് കണ്ട് വളര്‍ന്നവനാണ് ഞാന്‍.

1977-ല്‍ എനിക്ക് ദുബൈക്കാരനാകാനുള്ള 'വിസ' കയ്യില്‍ കിട്ടിയപ്പോള്‍ ടിക്കറ്റിനു വേണ്ട പണം മുന്‍പിന്‍ നോക്കാതെ തന്നത് അബ്ദുല്ലച്ചയാണ്. 1979-ല്‍ ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയ ദിവസം തന്നെ അബ്ദുല്ലച്ചയെ കാണാന്‍ ചെന്നപ്പോള്‍ അവിടെ കണ്ട കാഴ്ച ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. നാട്ടിലെ പാവപ്പെട്ട ഒരു കുടുംബത്തിന്റെ കണ്ണീരാണ് അവിടെ കണ്ടത്. മകളുടെ കല്യാണദിവസം ആഭരണം വാങ്ങാനുള്ള പണമില്ല.

അവര്‍ക്ക് ആവശ്യമുള്ള പണം കൊടുക്കാന്‍ അബ്ദുല്ലച്ചയുടെ കയ്യില്‍ അപ്പോഴില്ലാത്ത ഒരവസ്ഥ. എന്നെ കണ്ടയുടനെയുള്ള ചോദ്യം: 'നിന്റെ കയ്യില്‍ എത്ര പണമുണ്ട്' എന്നായിരുന്നു. എന്നോട് പത്തായിരം രൂപ അവര്‍ക്ക് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ പണം കൊടുക്കുകയും, കല്യാണം സന്തോഷമായി കഴിയുകയും, എന്റെ പണം അബ്ദുല്ലച്ച രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു തരികയും ചെയ്തു. ഇതുപോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഒരു കൈത്താങ്ങാണ് പട്ടുവത്തില്‍ അബ്ദുല്ലച്ച.

ഒരു വാക്ക് കൊണ്ട് പോലും മനുഷ്യന് നന്മയുണ്ടാക്കണമെന്ന ദൃഢനിശ്ചയക്കാരനായിരുന്നു. എന്റെ ചില സ്വഭാവങ്ങളില്‍ മനംനൊന്ത അദ്ദേഹം എന്നോട് ഒരിക്കല്‍ പറഞ്ഞു: നീ ഇന്നു മുതല്‍ വെള്ള വസ്ത്രം മാത്രമെ ധരിക്കാന്‍ പാടുള്ളൂ. അപ്പോള്‍ നീ നില്‍പ്പിലും ഇരിപ്പിലും, നടത്തത്തിലും വസ്ത്രത്തെ കറ പുരളാതെ സൂക്ഷിക്കാന്‍ പഠിക്കും. അതു പോലെ നിന്റെ ജീവിതരീതികളുമാകും. എന്നിട്ട് ഉറക്കെ പറഞ്ഞു:
''ഇന്ന് മുതല്‍ ഞാന്‍ വെള്ളവസ്ത്രാമെ ധരിക്കൂ.... മനസ്സില്‍ ഉറപ്പിക്കുക' ഏതുതരം സംശയങ്ങളും എത്ര വലിയ പണ്ഡിതന്മാരോടും ചോദിച്ചറിയാന്‍ മടികാണിക്കാതിരുന്ന ധീരനായിരുന്നു.

2010-ല്‍ എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹ ദിവസം അടുത്തെത്തുന്തോറും എന്നെക്കാള്‍ കൂടുതല്‍ എന്തു ചെയ്യണമെന്ന ചിന്ത അലട്ടിയിരിക്കുന്നത് അബ്ദുല്ലച്ചയെയായിരുന്നു. സ്ഥലം വില്‍ക്കാന്‍ പറ്റാത്ത ഒരവസ്ഥ. ഒരു ദിവസം എന്നെയും കാറില്‍ കയറ്റി സ്വന്തം ജ്യേഷ്ടന്‍ കെ മൊയ്തീന്‍ കുട്ടി ഹാജിയുടെ വീട്ടില്‍ ചെന്നു. അദ്ദേഹത്തോട് കഥ പറഞ്ഞു. എന്റെ സ്ഥലം ജ്യേഷ്ടന്‍ മൊയ്തീന്‍ കുട്ടി ഹാജിയെ കൊണ്ട് വാങ്ങിപ്പിക്കുകയാണ് ചെയ്തത്.

ഇതുപോല്‍ നല്ല കാര്യങ്ങള്‍ ചെയ്ത ഉറച്ച ദീനീ പ്രവര്‍ത്തകനായിരുന്നു പട്ടുവത്തില്‍ അബ്ദുല്ല ഹാജി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്ന നിലയില്‍ വിദ്യഭ്യാസ മേഖലയിലും നിസ്തൂല സംഭാവനകള്‍ അദ്ദേഹം നല്‍കി. കരാര്‍ രംഗത്ത് സത്യസന്ധത വെച്ചു പുലര്‍ത്താനും അദ്ദേഹം ബദ്ധശ്രദ്ധ പുലര്‍ത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kerala, A Bendichal, Remembrance of Pattuvam T K Abdulla Haji
  < !- START disable copy paste -->

Post a Comment