കാസര്‍കോട്: (www.kasargodvartha.com 06.07.2018) കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കാന്‍ ഏറ്റവും അര്‍ഹതയും അനിവാര്യവുമായ ജില്ല കാസര്‍കോടാണെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ മേഖല ഏറ്റവും പിന്നോക്കമായതിനാല്‍ കേന്ദ്ര സര്‍വ്വകലാശാല അനുവദിച്ചു സമാന സാഹചര്യമാണ് കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഘല നേരിടുന്നത്. കാസര്‍കോട് ജില്ലയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജും എങ്ങുമെത്തിയില്ല.
എന്‍ഡോസള്‍ഫാന്‍ ദുരിതബാതിതര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രയാസത്തിലാണ് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു കൊണ്ടിരിക്കുന്നത് നിത്യസംഭവമാണ്. കാസര്‍കോട്ടെ രോഗികള്‍ ആശ്രയിക്കേണ്ടി വരുന്നത് കേരള അതിര്‍ത്തിയും കടന്ന് മംഗളൂരുവിനെയാണ്. ആരോഗ്യരംഗത്തെ കാസര്‍കോടിന്റെ ഈ പരിതാപകരമായ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ എയിംസ് ഏറ്റവും അര്‍ഹതപ്പെട്ട ഒരേയൊരു ജില്ല കാസര്‍കോടാണ്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭൂമി വെറുതെ കിടക്കുന്ന ജില്ലയും കൂടിയാണ് കാസര്‍കോട്. സ്വന്തമായി മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ല എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ ഉള്ള ജില്ല തുടങ്ങിയ അവസ്ഥാവിശേഷമുള്ള കാസര്‍കോട് കേരളത്തിനനുവദിച്ച ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍കോടിനു തന്നെ പ്രഥമ പരിഗണന നല്‍കണമെന്നും ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Hakeem Kunnil on AIMS, DCC President Hakeem Kunnil, Kasaragod, All India Medical Science