Join Whatsapp Group. Join now!

സാംസ്‌കാരികമായ ഉയര്‍ച്ചയ്ക്ക് പ്രാദേശിക ചരിത്രരചന പ്രോത്സാഹിപ്പിക്കണം: ഡോ.സി. ബാലന്‍

ഓരോ നാടിന്റെയും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയ്ക്ക് പ്രാദേശിക ചരിത്രരചന വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ചരിത്രകാരന്‍ ഡോ. സി. ബാലന്‍ Kerala, News, Dr. C Balan about Local historical writing
കുമ്പള: (my.kasargodvartha.com 23.07.2018) ഓരോ നാടിന്റെയും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ചയ്ക്ക് പ്രാദേശിക ചരിത്രരചന വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ചരിത്രകാരന്‍ ഡോ. സി. ബാലന്‍ അഭിപ്രായപ്പെട്ടു. ഹേരൂര്‍ മീപ്പിരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രാദേശിക ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിന്റെ സ്വത്വം എന്താണെന്ന് വെളിച്ചത്ത് കൊണ്ടുവരാന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ചരിത്ര രചനയിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ചരിത്രം സംസ്‌കാരം, സ്‌കൂള്‍ അക്കാദമികവും ഭൗതീക സാഹചര്യങ്ങളും, ടൂറിസം: പൊസഡിഗുംപെയെ മുന്‍നിര്‍ത്തി ഒരു പഠനം, നാടോടി ഭാഷാഭേദങ്ങള്‍, നാടിന്റെ പരിസ്ഥിതി പാഠങ്ങള്‍, ആദിവാസികളും വേറിട്ട കാഴ്ചകളും, കുമ്പള സീമയും ചരിത്ര ശേഷിപ്പുകളും എന്നീ വിഷയങ്ങളില്‍ യഥാക്രമം ചന്ദ്രന്‍ മുട്ടത്ത്, കെ.വി. ശ്രീനിവാസന്‍, കെ. ശശി, കെ.വി. ജനാര്‍ദനന്‍, ടി റതീഫ, റീന പയസ്സ്, സുമതി.ബി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

'ആകാശത്തിനും ജലത്തിനും മീതെ' എന്ന ചരിത്രഗ്രന്ഥം ജുലൈ 31 ന് പ്രകാശനം ചെയ്യുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പി.ടി.എ. പ്രസിഡണ്ട് അബ്ദുര്‍ റഹീം മീപ്പിരി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഷോളി സെബാസ്റ്റ്യന്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ടി.വി. രജനി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dr. C Balan about Local historical writing
 

Post a Comment