Join Whatsapp Group. Join now!

ബായിക്കട്ട - ഉളുവാര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞു: യാത്രക്കാര്‍ക്ക് ദുരിതം

ബായിക്കട്ട - ഉളുവാര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ബായിക്കട്ട ത്വാഹ മസ്ജിദിനു സമീപത്തു നിന്നും കോരത്തില വരെയുള്ള റോഡാണ് Kerala, News, Bayikkatta Uluvar Road damaged
കുമ്പള: (my.kasargodvartha.com 25.07.2018) ബായിക്കട്ട - ഉളുവാര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ബായിക്കട്ട ത്വാഹ മസ്ജിദിനു സമീപത്തു നിന്നും കോരത്തില വരെയുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡ് മഴയ്ക്ക് മുമ്പ് തന്നെ തകര്‍ന്നിരുന്നു. കാലവര്‍ഷം ശക്തമായതോടെ റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിയുകയും യാത്ര ദുസഹമായിരിക്കുകയുമാണ്.

ദിനംപ്രതി നിരവധി വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്ന റോഡാണിത്. സ്‌കൂള്‍, മദ്രസ വിദ്യാര്‍ത്ഥികളും മറ്റ് നൂറു കണക്കിന് ആളുകളും നടന്നു പോകുന്നതും ഈ റോഡിലൂടെയാണ്. വാഹനങ്ങള്‍ വരുമ്പോള്‍ നടന്നു പോകുന്നവര്‍ക്ക് റോഡരികില്‍ ഒതുങ്ങി നടക്കാനോ നില്‍ക്കാനോ ഉള്ള സൗകര്യം പോലും ഇവിടെയില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വഴിയാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്ന സംഭവവും പതിവാണ്. കുട്ടികളും വൃദ്ധന്മാരുമടക്കമുള്ള യാത്രക്കാര്‍ ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ് റീടാര്‍ ചെയ്ത് ഗതാഗയോഗ്യമാക്കണമെന്നും ഇരുവശങ്ങളിലും ഡ്രൈനേജും ഫുട്പാത്തും നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bayikkatta Uluvar Road damaged
  < !- START disable copy paste -->

Post a Comment