കാസര്‍കോട്: (my.kasargodvartha.com 21.06.2018) ജില്ലയുടെ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യം വെച്ച് നടത്തുന്ന സമഗ്ര വികസന സെമിനാര്‍ 'രജതം 2018' നാളെ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുമേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും 1995 മുതല്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നവരും ജില്ലാ ആസൂത്രണ സമിതി മുന്‍ ചെയര്‍മാന്‍മാരുമടക്കം 1000ത്തോളം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.
23ന് രാവിലെ 10ന് റെവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌െൈ വസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ ജില്ലാ പദ്ധതി രേഖ പ്രകാശനം ചെയ്യും. രജത ജൂബിലി സ്മരണിക പി കരുണാകരന്‍ പ്രകാശനം ചെയ്യും. കലക്ടര്‍ കെ ജീവന്‍ബാബു, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുറസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി അഹമ്മദലി, ജില്ലാ ആസൂത്രണ സമിതി മുന്‍ ചെയര്‍മാന്‍മാരായ ഇ പത്മാവതി, എം.വി ബാലകൃഷ്ണന്‍, അഡ്വ.പി.പി ശ്യാമളാദേവി, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന അക്കാദമിക് സെഷനില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തും. കലക്ടര്‍ കെ ജീവന്‍ബാബു ജില്ലാ പദ്ധതി അവതരിപ്പിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍ ഹരിലാല്‍, കില ഡയരക്ടര്‍ ഡോ.ജോയ് ഇളമണ്‍, കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്ക് ഡയരക്ടര്‍ ഡോ. ടി.പി സേതുമാധവന്‍, സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ ഡോ. സി തമ്പാന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Seminar, Kasaragod, District, Development, Municipal Conference Hall, A comprehensive developmental seminar aimed at complete development of the district; Friday 2018.