Join Whatsapp Group. Join now!

കെ.ശ്യാംഭട്ട് രാഷ്ട്രീയം സേവനമാക്കിയ വ്യക്തിത്വം: മുസ്ലിം ലീഗ്

കുംബഡാജെ പഞ്ചായത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ സേവനമാക്കിയ ഉത്തമ Kerala, News, Kasaragod, Muslim League, Kumbadaje, Muslim League about K.Shyam Bhat
കുംബഡാജെ: (www.kasargodvartha.com 08.05.2018) കുംബഡാജെ പഞ്ചായത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ സേവനമാക്കിയ ഉത്തമ വ്യക്തിത്വമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ശ്യാംഭട്ട് എന്ന് മുസ്ലിം ലീഗ് കുംബഡാജെ വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു. വാര്‍ധക്യ കാലത്തും സാമൂഹ്യ സേവനം ജീവിത ധര്‍മ്മമാക്കിയ അതുല്ല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം.
 Kerala, News, Kasaragod, Muslim League, Kumbadaje, Muslim League about K.Shyam Bhat

കുംബഡാജെയില്‍ നടന്ന അനശോചന യോഗത്തില്‍ സി.കെ. ഖാദര്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച കെ. ശ്യാംഭട്ടിന്റെ മകന്‍ ഡോ. വേണുഗോപാല്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍. അബ്ദുര്‍ റഹ് മാന്‍, ഹമീദ് പൊസോളിഗെ, പഞ്ചായത്ത് മെമ്പര്‍ ബി.ടി. അബ്ദുല്ലക്കുഞ്ഞി, കെ.എം.സി.സി. ദുബൈ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വൈ. ഹനീഫ കുംബഡാജെ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫാറൂഖ് കൊല്ലട്ക്കം, അബ്ദുല്ല ഏരം, അഹ് മദ് എന്‍, റഷീദ് കുംബഡാജെ, ഉബൈദ് എം.എഫ്, മൊയ്തീന്‍ കുഞ്ഞി കൊല്ലട്ക്കം, മുജീബ് ബദ്രിയ സംസാരിച്ചു.

എസ്. മുഹമ്മദ് സ്വാഗതവും ഫാറൂഖ് ഹാജി കുംബഡാജെ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Muslim League, Kumbadaje, Muslim League about K.Shyam Bhat 

Post a Comment