Kerala

Gulf

Chalanam

Obituary

Video News

ജില്ലാ വികസന സമിതി നോക്കുകുത്തിയാകുന്നു: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (my.kasargodvartha.com 24/05/2018) ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ജില്ലാ വികസന സമിതി നാക്കുകുത്തിയാവുകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ വികസന സമിതി എല്ലാ മാസവും യോഗം ചേരാറുണ്ടെങ്കിലും പല ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കാറില്ല. ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ വകുപ്പ് മേധാവികള്‍ നല്‍കുന്ന മറുപടി പ്രകാരമുള്ള കാര്യങ്ങള്‍ ഒന്നും തന്നെ യഥാസമയം നടപ്പിലാകുന്നില്ല.

ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളിലും, തദ്ദേശ ഭരണ സ്ഥാപനങ്ങളിലുമുണ്ടാവുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനോ തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള യാതൊരു വിധ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്നും അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി. ഇതുമൂലം ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളൂം ജനകീയ പ്രശ്‌നങ്ങളും കടലാസിലൊതുങ്ങുകയാണ്. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലെ പോരായ്മകളും, പ്രശ്‌നങ്ങളും അടിയന്തിരമായി പരിഹരിക്കാന്‍ സഹായകമാവേണ്ട ജില്ലാ വികസന സമിതി കഴിഞ്ഞ കാലങ്ങളിലെടുത്ത തീരുമാനങ്ങളിലും, വകുപ്പ് തല ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടികളിലും എത്രയെണ്ണം നടപ്പിലായിട്ടുണ്ടെണ് പരിശോധിക്കാന്‍ ജനപ്രതിനിധികളും മറ്റും തയ്യാറാവണം. അന്നേരം കാര്യങ്ങള്‍ മനസ്സിലാവുമെന്നും അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
News, Kerala, A. Abdul Rahman on District Development commission


ജില്ലയില്‍ കുടിവെള്ളം, ആരോഗ്യമേഖലകളില്‍ ഗുരുതരമായ സ്ഥിതിവിശേഷമാണ് ജനങ്ങള്‍ നേരിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളും ഡിസ്‌പെന്‍സറികളും കുടിവെള്ള സ്രോതസ്സുകളും യാതൊരു വിധ പ്രയോജനവുമില്ലാതെ ജനങ്ങളില്‍ നിന്നും അന്യം നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടവരും ജില്ലയുടെ സമഗ്ര വികസന കാര്യങ്ങളില്‍ താല്‍പര്യം കാണിക്കേണ്ടവരുമായ ചില ഉദ്യോഗസ്ഥര്‍ ഡി.ഡി.സിയെ പ്രഹസന സമിതിയാക്കി മാറ്റുകയാണ്. ഇത് പരിശോധിച്ച് ജില്ലാ വികസന സമിതി എടുക്കുന്ന തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും യോഗങ്ങളില്‍ ജില്ലയിലെ മുഴുവന്‍ വകുപ്പ് മേധാവികളേയും പങ്കെടുപ്പിക്കുന്നതിനും ആവശ്യ സര്‍വ്വീസുകളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, A. Abdul Rahman on District Development commission

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive