Join Whatsapp Group. Join now!

സായ്‌റാം ഭട്ടിന് ജന്മ നാടിന്റെ ആദരവും ജീവ ചരിത്ര പുസ്തക പ്രകാശനവും 29ന്

സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകനും പരിസ്ഥിതി സ്‌നേഹിയുമായ സായ്‌റാം ഗോപാല Kerala, News, Kasaragod, Reception, Sairam Bhat, Reception for Sairam Bhat on 29th
കാസര്‍കോട് : (my.kasargodvartha.com 27.03.2018) സാമൂഹ്യ ജീവ കാരുണ്യ പ്രവര്‍ത്തകനും പരിസ്ഥിതി സ്‌നേഹിയുമായ സായ്‌റാം ഗോപാല കൃഷ്ണ ഭട്ടിന് പൗരാവലിയുടെ നേതൃത്വത്തില്‍ ജന്മ നാടിന്റെ ആദരവും യുവ എഴുത്തുകാരന്‍ എബി കുട്ടിയാനം എഴുതിയ ജീവ ചരിത്ര പുസ്തക പ്രകാശനവും 29ന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് ബദിയടുക്ക അപ്പര്‍ ബസാറിലുള്ള പെരഡാല ഗവ ഹൈസ്‌ക്കൂളില്‍ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.

സായ്‌റാം ഭട്ട് നല്‍കുന്ന 250 -ാമത് വീടിന്റെ താക്കോല്‍ ദാനം കര്‍ണ്ണാടക വനം വകുപ്പ് മന്ത്രി ബി രാമനാഥ റൈ നിര്‍വഹിക്കും. പരിപാടിയുടെ ഉദ്ഘാടനം കേരള റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കൊണ്ടയൂര്‍ യോഗാനന്ദ സരസ്വതി സ്വാമിജി ആശിര്‍വാദനം നല്‍കും. ജീവ ചരിത്ര പുസ്തക പ്രകാശനവും മുഖ്യ പ്രഭാഷണവും അബ്ദുസ്സമദ് സമദാനി നിര്‍വഹിക്കും. യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ്് വൈ സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിക്കും. ഫാദര്‍ രാജീവ് ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ കെ എം അഷ്‌റഫ് പുസ്തകം പരിജയപ്പെടുത്തും. പ്രൊഫ. എ ശ്രീനാഥ് സായ്‌റാം ഭട്ടിനെ പരിജയപ്പെടുത്തും. പി കരുണാകരന്‍ എം പി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി അബ്ദുര്‍ റസ്സാഖ്് എം എല്‍ എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ശകുന്തള ഷെട്ടി എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജന പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ സംബന്ധിക്കും.

Kerala, News, Kasaragod, Reception, Sairam Bhat, Reception for Sairam Bhat on 29th.


ജാതിമത ഭേദമന്യേ പാവങ്ങള്‍ക്ക് വീട്, കുടിവെള്ളം, പഠന സഹായം, എല്ലാ ശനിയാഴ്ചകളിലും മെഡിക്കല്‍ ക്യാമ്പ്, സമൂഹ വിവാഹം, സ്വയം തൊഴിലിനായി ഓട്ടോ റിക്ഷകള്‍, തയ്യല്‍ മെഷിന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മനുഷ്യ മൃഗ സ്‌നേഹിയും പരിസ്ഥിതി സ്‌നേഹിയുമാണ് സായ്‌റാം ഭട്ട്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. ശ്രീനാഥ്, മാഹിന്‍ കേളോട്ട്, പി ജി ചന്ദ്രഹാസ റൈ, തിരുപതി ഭട്ട്, അഖിലേഷ് നഗുമുഗം, വിദ്യ ഗണേഷ് അണങ്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Reception, Sairam Bhat, Reception for Sairam Bhat on 29th.

Post a Comment