Join Whatsapp Group. Join now!

ഭാഷാ റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള അവഗണന: ഡി.ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

ജില്ലയിലെ ഭാഷാ റാങ്ക് റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ ഭാഷാ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിയ ഡി.ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. Kerala, News, Neglect against Language Rank holders; DD office march conducted
കാസര്‍കോട്: (my.kasargodvartha.com 03.03.2018) ജില്ലയിലെ ഭാഷാ റാങ്ക് റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ജില്ലാ ഭാഷാ റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിയ ഡി.ഡി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പി. എസ്.സി അഡൈ്വസ് ലഭിച്ച ഭാഷാ അധ്യാപകര്‍ക്ക് നിയമന ഉത്തരവ് നല്‍കുക, നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് തസ്തിക നിര്‍ണയിക്കുക, റാങ്ക് ലിസ്റ്റിലുള്ളവരോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

പ്രകടനം ഓഫീസ് ഗേറ്റില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പത്മസുധ അധ്യക്ഷയായി. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ കരിച്ചേരി, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ധനീഷ് ബിരിക്കുളം, മധുസൂദനന്‍ സംസാരിച്ചു. കെ.വി മിനീഷ്, അനൂപ് കോടോത്ത്, എം. രാധ, ജീന, പ്രവീണ്‍ കുമാര്‍ എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.


Keywords: Kerala, News, Neglect against Language Rank holders; DD office march conducted
< !- START disable copy paste -->

Post a Comment