Join Whatsapp Group. Join now!

കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ ശ്രമം; പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടി

കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടി News, Kerala,
കാസര്‍കോട്:(my.kasargodvartha.com 25/03/2018) കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധവുമായി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്ത്. വെല്‍ഫെയര്‍ പാര്‍ട്ടി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമത്തില്‍ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി കെ അബ്ദുല്ല ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ്, മണ്ഡലം സെക്രട്ടറി കെ ടി ബഷീര്‍, മണ്ഡലം ട്രഷറര്‍ സലാം എരുതുംകടവ്, മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി പിഎംകെ നൗഷാദ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് എ.ജി ജമാല്‍, ഷരീഫ് ചെര്‍ക്കള പിബിഎം മൊയ്തീന്‍ കുഞ്ഞി, ബിഎ അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി

News, Kerala, Protested, Liquor; Welfare Party Protested

വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫെലിക്‌സ് ഡിസൂസ, അഷ്‌റഫ് ബായാര്‍, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അസ് ലം സൂരംബൈല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ബഷീര്‍ മഞ്ചേശ്വരം സ്വാഗതവും ഇസ്മാഈല്‍ മൂസ നന്ദിയും പറഞ്ഞു. കുമ്പള ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് അബ്ദുല്‍ ഖാദര്‍, ശംസുദ്ദീന്‍, അദ്‌നാന്‍, ഹസന്‍ മൂസ, ഹക്കീം, ഹനീഫ് കുഞ്ചത്തൂര്‍, ആബിദ്, തബ്ഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Protested, Liquor; Welfare Party Protested

Post a Comment