കാസര്‍കോട്: (my.kasargodvartha.com 13.02.2018) സെറ്റോ (സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍) സംസ്ഥാന വാഹനജാഥയ്ക്കു വ്യാഴാഴ്ച തുടക്കമാകുമെന്ന് സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ എസ് ആര്‍ ടി സി പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം നിലനിര്‍ത്തുക, പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക, തുടങ്ങി പത്ത് ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്.
കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ രാവിലെ 9.30 ന് പ്രയാണം ആരംഭിക്കുന്ന ജാഥ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ ഉദ്ഘാടനം ചെയ്യും. സെറ്റോ സംസ്ഥാന ചെയര്‍മാന്‍ എന്‍ രവികുമാര്‍ നയിക്കുന്ന ജാഥ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. മാര്‍ച്ച് മൂന്നിന് വൈകീട്ട് അഞ്ചിനു തിരുവന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എം രാധാകൃഷ്ണന്‍, ടി കെ എവുജിന്‍, പി വി രമേശന്‍, പി ദേവദാസ്, എം പി കുഞ്ഞിമൊയ്തീന്‍, സുരേഷ് കൊട്രച്ചാല്‍, വി ദാമോദരന്‍, കൊളത്തൂര്‍ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, SETO state vehicle rally will started on Thursday