Join Whatsapp Group. Join now!

മധുവിന്റെ കൊലപാതകം സാംസ്‌കാരിക കേരളത്തിന് അപമാനം: പത്മനാഭന്‍ ചാലിങ്കാല്‍

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് തല്ലിക്കൊന്ന Kanhangad, Kasargod, Kerala, News, Pathmanabhan Chalingal on Madhu's murder.
കാഞ്ഞങ്ങാട്: (my.kasargodvartha.com 01.03.2018) അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റം ആരോപിച്ച് തല്ലിക്കൊന്ന സംഭവം സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിച്ച സംഭവമാണെന്ന് കേരള ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍ പ്രസ്താവിച്ചു. കാഞ്ഞങ്ങാട്ട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി പെരുകുന്നതെന്നും മധുവിനെപ്പോലുള്ള സഹോദരന്‍മാരെ പച്ചയോടെ അപഹരിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kanhangad, Kasargod, Kerala, News, Pathmanabhan Chalingal on Madhu's murder.


ജില്ലാ പ്രസിഡണ്ട് സി കൃഷ്ണന്‍ എടത്തോട് അധ്യക്ഷത വഹിച്ചു. സി അശോകന്‍, രതീഷ് ഇരി, സി അനീഷ് കുമാര്‍, രാജീവന്‍ ചീരോല്‍, രാഘവന്‍ ബാനം, രാഘവന്‍ പെരിയാട്ട്, ശ്യാമള ഗോപാലകൃഷ്ണന്‍, സന്തോഷ് കോളിച്ചാല്‍, മാധവന്‍ എടത്തോട്, കണ്ണന്‍ മാലൂര്‍ക്കയ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasargod, Kerala, News, Pathmanabhan Chalingal on Madhu's murder.

Post a Comment