Join Whatsapp Group. Join now!

ആക്ഷേപഹാസ്യവും കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളും; കാര്‍ട്ടൂണില്‍ ശ്രദ്ധേയനായി ശദാബ്

ചെമ്മനാട്: (my.kasargodvartha.com 15.01.2018) മികച്ച രചനാവൈഭവവും ഭാവനയും ഇഴകിച്ചേര്‍ന്ന കാര്‍ട്ടൂണുകള്‍കൊണ്ട് വിദ്യാര്‍ത്ഥി ശ്രദ്ധേയനാവുന്നു. ചെമ്മനാട് ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യര്‍ത്ഥിയും പരവനടുക്കം കൈന്താറിലെ ഷരീഫ് സി എല്‍-സീയാസ്മിന്‍ ദമ്പതികളുടെ മകനുമായ ശദാബ് അഹമ്മദ് സി എല്‍ ആണ് കാര്‍ട്ടൂണ്‍ രചനയില്‍ വൈവിധ്യമാര്‍ന്നതും ചിന്തോദ്ദീപകവുമായ സൃഷ്ടികള്‍ കൊണ്ട് ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറുന്നത്.

 Kerala, News, Cartoon, Winner, Shadab Ahammed, Student, State School Kalolsavam, Satire, Criticism, Student Achieve Victories In Cartoon

2017-18 സംസ്ഥാനസ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ രചനയില്‍ ശദാബ് എ ഗ്രേഡ് നേടിയിരുന്നു. 16 വിദ്യാര്‍ത്ഥികളില്‍നിന്ന് മൂന്നു പേര്‍ക്ക് മാത്രമാണ് എ ഗ്രേഡ് കരസ്ഥമാക്കുവാന്‍ സാധിച്ചത്. ഈ വര്‍ഷത്തെ കലോത്സവത്തിന്റെ പുതുക്കിയ മാന്വല്‍ പ്രകാരം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ റദ്ദാക്കിയിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാന കലോത്സവത്തിലെ ശദാബിന്റെ എ ഗ്രേഡ് നേട്ടത്തിന് തങ്കത്തിളക്കമുണ്ട്. അഞ്ചാം ക്ലാസ് മുതലേ കാര്‍ട്ടൂണ്‍ വരയ്ക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ശദാബ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാര്‍ട്ടൂണ്‍ രചനയ്ക്കെത്തിയത്.

പാലക്കാട് വെച്ച് നടന്ന സംസ്ഥാനതല മജ്ലിസ് ഫെസ്റ്റില്‍ കാര്‍ട്ടൂണ്‍ രചനയില്‍ ഒന്നാം സ്ഥാനം നേടിയതോടെ വിജയങ്ങളുടെ തോഴനായി മാറുകയാണ് ശദാബ്.

റവന്യൂ ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ശദാബിന്റെ കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സെല്‍ഫി എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ സെല്‍ഫി പ്രേമത്തോടൊപ്പം നോട്ടുനിരോധനവും, ജി എസ് ടിയും, പെട്രോള്‍ വിലവര്‍ധനവും, റോഹിംഗ്യകളുടെ അഭയാര്‍ത്ഥന നിരാകരിച്ചതും, ബീഫ് നിരോധനവും തുടങ്ങി സാധാരണക്കാരന്റെ പൊള്ളുന്ന പ്രശ്നങ്ങള്‍ ഒറ്റ ഷീറ്റില്‍ പകര്‍ത്തിയാണ് ശദാബ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയത്.

കാര്‍ട്ടൂണിലും മറ്റും സംസ്ഥാനതലത്തിലടക്കം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അര്‍ഹിച്ച അംഗീകാരങ്ങള്‍ ശദാബിനെ തേടിയെത്തിയിട്ടില്ല.

ആക്ഷേപഹാസ്യവും കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളുമാണ് ശദാബിന്റെ കാര്‍ട്ടൂണുകളെ വേറിട്ടുനിര്‍ത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കനലെരിയുന്ന രാഷ്ട്രീയവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്‍ട്ടൂണുകള്‍കൊണ്ട് സജീവമാണ് ശദാബ്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ കാസര്‍കോട്ടും ഉദുമയിലും ചെമ്പരിക്ക ബീച്ചിലും ശദാബിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

2015ല്‍ സി ബി എസ് ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഡിജിറ്റല്‍ പെയിന്റിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കാരിക്കേച്ചറിലും അസാമാന്യ സൃഷ്ടികള്‍കൊണ്ട് ശദാബ് ശ്രദ്ധ പിടിച്ചുപറ്റുന്നു. നാടിന്റെ ഭാവിവാഗ്ദാനമായിമാറുന്ന ശദാബ് പാഠ്യ പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cartoon, Winner, Shadab Ahammed, Student, State School Kalolsavam, Satire, Criticism, Student Achieve Victories In Cartoon

Post a Comment