ദുബൈ: (my.kasargodvartha.com 04.12.2017) യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രവാസികളായ നളന്ദ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ രണ്ടാമത് സംഗമം 'ഒര്‍മ്മക്കൂട്' 2k17 ദുബൈ ക്രീക് ഷെറാട്ടണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നും സംബന്ധിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പഴയകാല കലാലയ ഒര്‍മ്മകള്‍ പങ്കുവെച്ചും പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വര്‍ഷങ്ങളായി പരസ്പരം കണ്ടുമുട്ടാന്‍ കഴിയാത്ത പഴയ സഹപാഠികള്‍ക്ക് സൗഹൃദം പുതുക്കാനും 'ഒര്‍മ്മക്കൂട്' വഴിയൊരുക്കി.
ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റും എഴുത്തുകാരനുമായ പുന്നക്കല്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യു എ ഇയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ അഷ്‌റഫ് താമരശേരിയെ കൂട്ടായ്മ ആദരിച്ചു. പ്രവാസിയുടെ നൊമ്പരം സമൂഹത്തിനു പറഞ്ഞു കൊടുത്ത പത്തേമാരി സിനിമയുടെ നിര്‍മാതാവ് അഡ്വ. ആഷിഖ് മുഖ്യാതിഥിയായിരുന്നു.

Keywords: Gulf, News, Ormakkod 2k17: old student meet conducted, Old Student meet conducted