Join Whatsapp Group. Join now!

റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മ ദിനം ആചരിച്ചു

Kerala, News, Kanhangad, Kasargod, Road accident, Club.
കാഞ്ഞങ്ങാട്: (my.kasargodvartha.com 20.11.2017) ലോകത്താകമാനം ഒരു വര്‍ഷം 14 ലക്ഷത്തോളം ആളുകള്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നു. അഞ്ചു കോടിയിലധികം ആളുകള്‍ പരിക്കുകളോടെ ജീവിക്കുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം ഒന്നരലക്ഷത്തോളം ആളുകളാണ് റോഡപകടങ്ങില്‍ മരണപ്പെടുന്നതെന്നാണ് കണക്ക്. ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശാനുസരണം ലോകരാഷ്ട്രങ്ങളെല്ലാം നവംബര്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച അപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മ്മ ദിനമായി ആചരിച്ചുവരികയാണ്.

Kerala, News, Kanhangad, Kasargod, Road accident, Club, World day of remembrance for road.

ഇതിന്റെ ഭാഗമായി കേരളാ മോട്ടോര്‍ വാഹന വകുപ്പ് ലയണ്‍സ് ക്ലബ്ബ് കാഞ്ഞങ്ങാട്, മെലഡി മൗവ്വല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പളളിക്കര ബീച്ചില്‍ റോഡപകടങ്ങളില്‍ ഇരയായവരുടെ ഓര്‍മ ദിനം ആചരിച്ചു. പി. ബാലകൃഷ്ണന്‍ ഡി.വൈ.എസ്.പി. ഉദ്ഘാടനം ചെയ്തു. ലയണ്‍സ് പ്രസിഡണ്ട് കെ.വി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

Kerala, News, Kanhangad, Kasargod, Road accident, Club, World day of remembrance for road.

എം.ജി. ആഇശ, മാധവ ബേക്കല്‍, എം.പി.എം. ഷാഫി, സുകുമാരന്‍ പൂച്ചക്കാട്, എം. വിജയന്‍ എം.വി.ഐ, കെ. ബാബു, മൗവ്വല്‍ കുഞ്ഞബ്ദുല്ല, എം.സി. ഹനീഫ്, നാസര്‍ പളളം, ദിനേഷ് കുമാര്‍ ഐ.വി.ഐ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kanhangad, Kasargod, Road accident, Club, World day of remembrance for road.

Post a Comment