Join Whatsapp Group. Join now!

പിഎസ്പി കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ ടി കുഞ്ഞിരാമനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പിഎസ്പി ജില്ലാ ചെയര്‍മാനായിരുന്ന ടി കുഞ്ഞിരാമനെ പാര്‍ട്ടി വിരുദ്ധ Kerala, News, Kasargod, T Kunhiraman, PSP Kasargod dist. chairman T Kunhiraman dismissed from the party.
കാസര്‍കോട്: (my.kasargodvartha.com 24.11.2017) പിഎസ്പി ജില്ലാ ചെയര്‍മാനായിരുന്ന ടി കുഞ്ഞിരാമനെ പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ സംസ്ഥാന കമ്മിറ്റി നടപടിയെ ജില്ലാ കമ്മിറ്റി ഐക്യകണ്‌ഠേന സ്വാഗതം ചെയ്തു. ഭാര്യാപീഢനത്തിന്റെ പേരില്‍ ഹോസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഒരു കൊല്ലം തടവും 5000 രൂപയും പിഴയും ശിക്ഷിച്ച കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ച ജില്ലാ ചെയര്‍മാന്റെ നടപടിയെ യോഗം അപലപിച്ചു.

പിഎസ്പി സംസ്ഥാന കമ്മിറ്റിയെ ഇക്കാര്യം രേഖാമൂലം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിക്കുകയും തുടര്‍ന്ന് അടിയന്തിര സംസ്ഥാന കമ്മിറ്റി കൂടിയാണ് ടി കുഞ്ഞിരാമനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ജില്ലാ ചെയര്‍മാന്‍ ടി കുഞ്ഞിരാമനെതിരെ അടിയന്തിര നടപടി സ്വീകരിച്ച സംസ്ഥാന നേതൃത്വത്തെ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.

Kerala, News, Kasargod, T Kunhiraman, PSP Kasargod dist. chairman T Kunhiraman dismissed from the party.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ പൊന്നപ്പന്റെ നേതൃത്വത്തില്‍ ജനുവരി നാലിന് മഞ്ചേശ്വരത്തു നിന്ന് ആരംഭിക്കുന്ന നവോത്ഥാന സന്ദേശ യാത്രയില്‍ ജില്ലയില്‍ നിന്ന് 300 പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. ജാഥാ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി നിയമിതനായ അഡ്വ. എസ് കെ നായരെയും (തിരുവനന്തപുരം) ഉപ കോ-ഓര്‍ഡിനേറ്ററായ ജോസ് കുട്ടി ജോസിനെയും (ആലപ്പുഴ) യോഗം അനുമോദിച്ചു. യോഗത്തില്‍ ആക്ടിംഗ് ചെയര്‍മാന്‍ മനോജ് ചെറുവത്തൂര്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മെമ്പര്‍ അനൂപ് കണ്ണൂര്‍ സംസ്ഥാന യോഗ തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, T Kunhiraman, PSP Kasargod dist. chairman T Kunhiraman dismissed from the party.

Post a Comment