Join Whatsapp Group. Join now!

ചൈല്‍ഡ്‌ലൈന്‍ സേ ദോസ്തി പോസ്റ്റര്‍ രചനാമത്സരം

കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം ചൈല്‍ഡ് ലൈന്‍ Kerala, News, Kasargod, Child line, Certificates, Cash award, Poster making competition.
കാസര്‍കോട്: (my.kasargodvartha.com 06.11.2017) കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനത്തെ ശാക്തീകരിക്കുന്നതിനുള്ള പരിപാടി എന്ന നിലയില്‍ ചൈല്‍ഡ്‌ലൈന്‍ സേ ദോസ്തി എന്ന പേരില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്. കാസര്‍കോട് ചൈല്‍ഡ്‌ലൈന്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഫുള്‍ചാര്‍ട്ട് പേപ്പറില്‍ ജലച്ഛായ ചിത്രങ്ങളാണ് വരക്കേണ്ടത്. ബാലയാചന, ബാലവേല, ശൈശവ വിവാഹം, ബാലപീഡനം (മാനസീക, ശാരീരിക, ലൈംഗീക) എന്നീ തീമുകളെ അടിസ്ഥാനമാക്കിയാണ് രചന നടത്തേണ്ടത്.

ശിശുദിനമായ നവംബര്‍ 14 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ചാര്‍ട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരുകയും തങ്ങളുടെ ചാര്‍ട്ടുകള്‍ അവിടെ പ്രദര്‍ശിപ്പിക്കുകയും വേണം.

Kerala, News, Kasargod, Child line, Certificates, Cash award, Poster making competition.


പങ്കെടുക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും ഏറ്റവും മികച്ചു നില്‍ക്കുന്ന മൂന്ന് രചനകള്‍ക്ക് 1000 രൂപാവീതം കാഷ് അവാര്‍ഡും നല്‍കും. ഒരു സ്‌കൂളില്‍ നിന്ന് രണ്ടുകുട്ടികള്‍ വീതം പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 11 നകം കോ- ഓര്‍ഡിനേറ്റര്‍, ചൈല്‍ഡ്‌ലൈന്‍, പാന്‍ടെക്ക്, നീലേശ്വരം- എന്ന വിലാസത്തിലോ 9495651098 എന്ന നമ്പറിലോ childlinepantechksd@gmail.com എന്ന മെയിലിലോ രജിസ്റ്റര്‍ ചെയ്യാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Child line, Certificates, Cash award, Poster making competition,  Poster making competition on 14th.

Post a Comment