കാസര്‍കോട്: (my.kasargodvartha.com 12.11.2017) വരും തലമുറയ്ക്കിടയിലെ സര്‍ഗ നാമ്പുകള്‍ക്ക് വിടരാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നതിനോടൊപ്പം സമൂഹത്തിന് മാപ്പിളപ്പാട്ട് മേഖലയില്‍ ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ചു പോയ ഒരു പിന്‍തലമുറയെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടുക്കേണ്ടതുമുണ്ട്. അവരെ പരസ്പരം കണ്ണി ചേര്‍ക്കുക എന്ന ദൗത്യമാണ് തനിമ കലാ സാഹിത്യവേദി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നടത്തി വരുന്നതെന്ന് തനിമ കലാ സാഹിത്യവേദി സംസ്ഥാന പ്രസിഡന്റും നടനും സംവിധായകനും തിരക്കഥാ കൃത്തുമായി ആദം അയൂബ് പറഞ്ഞു. തനിമ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് വായ്പാട്ട് മത്സരത്തില്‍ വിജയികള്‍ക്ക് സ്വര്‍ണമെഡലുകള്‍ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിമ കലാ സാഹിത്യവേദി കാസര്‍കോട് ജില്ലാ കമ്മിറ്റി 'ഇശല്‍ തനിമ 2017' എന്ന പേരില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ജില്ലയിലെ പ്ലസ്ടുവിന് താഴെയുള്ള 24ല്‍ പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഒന്നാം സമ്മാനമായ ടി ഉബൈദ് അവാര്‍ഡ്, ഇഖ്ബാല്‍ എച്ച് എസ് എസിലെ ഹരിത രഘുനാഥനും, രണ്ടാം സമ്മാനമായ പി സീതിക്കുഞ്ഞി അവാര്‍ഡ് കുണ്ടംകുഴി എച്ച് എസ് എസിലെ ശരണ്യ ഇ വിയും, മൂന്നാം സമ്മാനമായ എം കെ അഹ് മദ് പള്ളിക്കര അവാര്‍ഡ് ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസിലെ ഫാത്വിമത്ത് ശംലയും കരസ്ഥമാക്കി. പ്രോത്സാഹന സമ്മാനം അജാനൂര്‍ ക്രസെന്റിലെ മുഹമ്മദ് റബീഹ് നേടി.
പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. അഡ്വ. ബി എഫ് അബ്ദുര്‍ റഹ് മാന്‍, കെ മുഹമ്മദ് ശാഫി, അഷ്‌റഫ് ബായാര്‍, ഇബ്രാഹിം മാസ്റ്റര്‍, ബി കെ മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. തനിമ സെക്രട്ടറി അബു ത്വാഈ സ്വാഗതവും അശ്‌റഫലി ചേരങ്കൈ നന്ദിയും പറഞ്ഞു. രാവിലെ മത്സര പരിപാടി നഗരസഭ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. തനിമ കാസര്‍കോട് പ്രസിഡന്റ് കെ ജി റസാഖ് അധ്യക്ഷത വഹിച്ചു. ബഷീര്‍ അഹ് മദ് സിദ്ദീഖ്, യൂസഫ് ചെമ്പിരിക്ക, എ എസ് മുഹമ്മദ്കുഞ്ഞി, സിദ്ദീഖ് എരിയാല്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Ishal Thanima, Competition, Winners.