കാസര്‍കോട്: (my.kasargodvartha.com 09.11.2017) മത്സ്യതൊഴിലാളികളെ വഞ്ചിച്ചവരുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പു സമരം നടത്താന്‍ മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു) തീരുമാനിച്ചു. അടുക്കത്തുബയല്‍ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നും 2012-13, 2013-14 വര്‍ഷത്തില്‍ നിയമാനുസൃതം ഏജന്റു മുഖാന്തിരം ലേലം ഉറപ്പിച്ച് മത്സ്യം വാങ്ങിയ മത്സ്യക്കച്ചവടക്കാര്‍ പതിമൂന്നുലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാതെ സംഘത്തെ വഞ്ചിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
കരാര്‍ ലംഘനം നടത്തിയ കച്ചവടക്കാര്‍ക്കും ഏജന്റിനും മത്സ്യം വാങ്ങിയ സംഖ്യ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും നിരവധി തവണ മത്സ്യതൊഴിലാളി സഹകരണ സംഘം ഭരണ സമിതിയും തൊഴിലാളികളും ആവശ്യപ്പെട്ടെങ്കിലും തുക അടക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇതേതുടര്‍ന്ന് പാവപ്പെട്ട മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യഫെഡ്ഡില്‍ നിന്നും സഹകരണ സംഘം മുഖേന കിട്ടേണ്ട പല ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ കുറ്റപ്പെടുത്തുന്നു.
കരാര്‍ വ്യവസ്ഥ ലംഘിച്ച് സംഖ്യ അടയ്ക്കാതിരിക്കുന്ന മത്സ്യ ഏജന്റിന്റെയും കച്ചവടക്കാരുടെയും വസതികള്‍ക്കു മുമ്പില്‍ സമരം നടത്താനാണ് തീരുമാനം. കണ്‍വെന്‍ഷന്‍ മത്സ്യതൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു. സി കെ സതീശന്‍ അധ്യക്ഷത വഹിച്ചു. കെ ഭാസ്‌കരന്‍, പി ദാമോധരന്‍, കെ രാമകൃഷ്ണന്‍, കെ നാരായണന്‍, മഹിജ, ബേബി എ, മഞ്ജുഷ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Fishermen go to strike against cheaters