Join Whatsapp Group. Join now!

ജില്ലാ പ്രവൃത്തി പരിചയ മേള ജേതാക്കള്‍

ഉദിനൂരില്‍ നടന്ന കാസര്‍കോട് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എംബ്രോയിഡറിയില്‍ ഹന്നത്ത് ബീവി എ. ഗ്രേഡോടെ ഒന്നാം സ്ഥാനംKerala, News, District Work experience Mela winners
ഉദിനൂര്‍: (my.kasargodvartha.com 19.11.2017) ഉദിനൂരില്‍ നടന്ന കാസര്‍കോട് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ എംബ്രോയിഡറിയില്‍ ഹന്നത്ത് ബീവി എ. ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍ സെക്കന്‍ഡരി വിഭാഗം ബുക്‌ബൈന്‍ഡിംഗില്‍ രജത് കുമാര്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഫാബ്രിക് പെയ്ന്റിംഗില്‍ വിജേഷ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബാംബൂ പ്രൊഡക്ട്‌സില്‍ മഹേഷ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. പൈവളിഗെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് എല്ലാവരും.


Keywords: Kerala, News, District Work experience Mela winners

Post a Comment