Join Whatsapp Group. Join now!

ചൈല്‍ഡ് പ്രൊട്ടക്ട് ടീം സംസ്ഥാന സമ്മേളനം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ കാഞ്ഞങ്ങാട് വെച്ച് Kerala, News, Child Protect Team, State conference, Reception committee office, Metro Muhammed Haji
കാഞ്ഞങ്ങാട്: (my.kasargodvartha.com 15/11/2017) കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ കാഞ്ഞങ്ങാട് വെച്ച് നവംബര്‍ 25, 26 തീയ്യതികളില്‍ നടക്കുന്ന ഒന്നാം സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൗരപ്രമുഖന്‍ മെട്രോ മുഹമ്മദ്ഹാജി നിര്‍വഹിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

സ്വാഗതസംഘം കണ്‍വീനര്‍ അനൂപ് ജോര്‍ജ്, ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക, കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറി മൊയ്തീന്‍ പൂവടുക്ക, ബദറുദ്ദീന്‍, വനിതാ ചെയര്‍പേഴ്‌സണ്‍ സുജാത, കണ്‍വീനര്‍ മറിയകുഞ്ഞി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍, സെക്രട്ടറി നൗഫല്‍, മുഹമ്മദ് കുഞ്ഞി, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി ഫിര്‍ദൗസ് തുടങ്ങിയര്‍ സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Child Protect Team, State conference, Reception committee office, Metro Muhammed Haji.

Post a Comment