Join Whatsapp Group. Join now!

നരേന്ദ്ര മോദിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ആയുസ് അടുത്ത തിരഞ്ഞടുപ്പ് വരെ മാത്രം: സി പി ജോണ്‍; യു ഡി എഫ് രാപ്പകല്‍ സമരം പ്രതിഷേധക്കൊടുങ്കാറ്റായി

വെറുപ്പിന്റെ രാഷ്ട്രീയം വിറ്റ് ജീവിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തെ 2019 ലെ തെരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികള്‍ വലിച്ചെറിയുമെന്ന് സി.പി ജോണ്‍ Kerala, News, UDF, UDF Strike against Central- Kerala Governments
കാസര്‍കോട്: (my.kasargodvartha.com 05.10.2017) വെറുപ്പിന്റെ രാഷ്ട്രീയം വിറ്റ് ജീവിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരണത്തെ 2019 ലെ തെരഞ്ഞെടുപ്പില്‍ മതേതര വിശ്വാസികള്‍ വലിച്ചെറിയുമെന്ന് സി.പി ജോണ്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് യു ഡി എഫ് രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭരണം എല്ലാ രംഗത്തും പരാജയമാണ്. വിലക്കയറ്റം കൊണ്ട് രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടി കഴിയുകയാണ്. പെട്രോളിനും പാചകവാതകത്തിനും അനുദിനം വില വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.

നോട്ടു നിരോധനം സമ്പൂര്‍ണ പരാജയമെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ തന്നെ സമ്മതിച്ചു. അമിത് ഷാക്കും ബി.ജെ.പി നേതാക്കള്‍ക്കും സാമ്പത്തിക തിരിമറി നടത്താനാണ് നോട്ടു നിരോധനം കൊണ്ടുവന്നത്. ജി.എസ്.ടി. നടപ്പിലാക്കുക വഴി രാജ്യത്ത് സാധനങ്ങള്‍ക്ക് വിലകള്‍ കുതിച്ചുയരുന്നു. മോദി പിടിച്ച കൊമ്പുകള്‍ എല്ലാം ഒന്നൊന്നായി ഒടിഞ്ഞു വീഴുമ്പോള്‍ വര്‍ഗ്ഗീയതയുടെ കൊമ്പ് പിടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യത്വ രഹിതമായ ബി.ജെ.പി ഭരണം മൂലം ഇന്ത്യ നശിച്ചു കൊണ്ടിരിക്കുന്നു. മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും മോദി സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. ഏറ്റവും വലിയ സാമ്പത്തിക തിരിമറിയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യണമെന്ന് സി.പി.ജോണ്‍ ആവശ്യപ്പെട്ടു. സി. പി.എമ്മും ആര്‍.എസ്.എസും കേരളത്തെ കലാപഭൂമിയാക്കുകയാണ്. പിണറായി ഭരണം കൊണ്ട് കേരളത്തില്‍ ഇതുവരെയും ഒരു വികസനവും ഉണ്ടായിട്ടില്ല. വികസനത്തില്‍ മച്ചിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. വികസന ഉല്‍പ്പാദനമുണ്ടാക്കാന്‍ ഇതുവരെയും സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്ന് സി.പി ജോണ്‍ പറഞ്ഞു.


കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെയും യു.ഡി.എഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് കലക്ട്രേറ്റ് ജംഗ്ഷനില്‍ നടത്തുന്ന രാപ്പകല്‍ സമരത്തില്‍ ആയിരങ്ങളാണ് അണിചേര്‍ന്നത്. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും സ്ത്രീകളും കുട്ടികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് വരെ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. വൈകുന്നേരം ആറു മണി മുതല്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണി വരെ കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് അണിചേരുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്  ജില്ലാ കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ,എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍,  ഘടകക്ഷി നേതാക്കളായ ഹരീഷ് ബി നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, എ.വി. രാമകൃഷ്ണന്‍, വി. കമ്മാരന്‍, ടി.വി. ബാലകൃഷ്ണന്‍, അബ്രഹാം തോണക്കര, ഉബൈദുല്ല കടവത്ത്, ബഷീര്‍ വെള്ളിക്കോത്ത്, ഇബ്രാഹിം പള്ളങ്കോട് പ്രസംഗിച്ചു.

യു ഡി എഫ് നേതാക്കളായ പി.എ. അഷ്‌റഫലി, ബാലകൃഷ്ണ വോര്‍കുട്‌ലു, ശാന്തമ്മ ഫിലിപ്പ്, അഡ്വ.കെ കെ രാജേന്ദ്രന്‍, അഡ്വ.എ ഗോവിന്ദന്‍ നായര്‍, പി.കെ. ഫൈസല്‍, കരുണ്‍ താപ്പ, വിനോദ് കുമാര്‍ പള്ളയില്‍ വീട്, പി ജി ദേവ്, എം കുഞ്ഞമ്പു നമ്പ്യാര്‍, എം.സി പ്രഭാകരന്‍, വി .ആര്‍. വിദ്യാസാഗര്‍, പി വി സുരേഷ്, കെ പി പ്രകാശന്‍, ധന്യ സുരേഷ്, ഷാനവാസ് പാദൂര്‍, സോമശേഖര, സുന്ദര ആരിക്കാടി, സാജിദ് മൗവ്വല്‍, കെ ഖാലിദ്, കെ വാരിജാക്ഷന്‍, വി.കെ.പി. ഹമീദലി, കരിമ്പില്‍ കൃഷ്ണന്‍, എം.പി. ജാഫര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, എ ഗോവിന്ദന്‍ നായര്‍ പെരിയ, എ.എം കടവത്ത്, ആര്‍ ഗംഗാധരന്‍, ടി.എ. മൂസ, മഞ്ജുനാഥ ആള്‍വ, എ. അബ്ദുര്‍ റഹ് മാന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, കെ.എം.ഷംസുദ്ദീന്‍ ഹാജി, കെ.ഇ.എ ബക്കര്‍, സി. മുഹമ്മദ് കുഞ്ഞി, എം. അബ്ദുല്ല മുഗു, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍ സംസാരിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, UDF, UDF Strike against Central- Kerala Governments

Post a Comment