കാസര്‍കോട്: (my.kasargodvartha.com 05.10.2017) ലോകത്തിന്റെ ഏത് കോണില്‍ എന്ത് തരത്തിലുള്ള അക്രമങ്ങളും അരാജകത്വവും സംഭവിച്ചാലും അതിന്റെയെല്ലാം ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ ഏല്‍ക്കുന്നത് കുട്ടികള്‍ക്കാണന്നും കുട്ടികളുടെ സമ്പൂര്‍ണ സംരക്ഷണം എല്ലാ അധികാര കേന്ദ്രങ്ങളും ഉറപ്പാക്കണമെന്നും സുന്നി ബാലസംഘം ജില്ലാ ഘടകം രൂപീകരണ സംഗമം ആവശ്യപ്പെട്ടു.
ഭാരവാഹികളായി യൂസുഫ് സവാദ് പേരാല്‍(പ്രസിഡണ്ട്) , സ്വാലിഹ് എര്‍മാളം(ജനറല്‍ സെക്രട്ടറി), ഉസൈഫ് കോട്ടക്കുന്ന് (ട്രഷറര്‍), വൈ. പ്രസിഡണ്ടുമാര്‍ ഫാഇസ് അര്‍ളടുക്ക, മുഹമ്മദ് തൗസീഫ് ചിനാലജോ. സെക്രട്ടറിമാര്‍ ത്വാഹിര്‍ തലേക്കുന്ന്, ആസ്വിഫ് കളത്തൂര്‍ മുദബ്ബിര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, അശ്‌റഫ് സഖാഫി തലേക്കുന്ന് എന്നിവരെ തെരഞ്ഞടുത്തു.
കണ്‍വെന്‍ഷന്‍ സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അശ്‌റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവള ഉദ്ഘാടനം ചെയ്തു. അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് വിഷയാവതരണം നടത്തി.
ഇല്യാസ് കൊറ്റുമ്പ തെരഞ്ഞടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
ഇബ്രാഹീം സഖാഫി അര്‍ളടുക്ക, അബ്ദുല്‍ ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഹനീഫ് സഅദി മഞ്ഞം പാറ, അബ്ദുര്‍ റസാഖ് സഖാഫി പള്ളങ്കോട്, അബദുലതീഫ് മൗലവി കുമ്പള ഷകീര്‍ പെട്ടിക്കുണ്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bearers, Convention, Inauguration, SBS district office bearers.
ഭാരവാഹികളായി യൂസുഫ് സവാദ് പേരാല്‍(പ്രസിഡണ്ട്) , സ്വാലിഹ് എര്‍മാളം(ജനറല്‍ സെക്രട്ടറി), ഉസൈഫ് കോട്ടക്കുന്ന് (ട്രഷറര്‍), വൈ. പ്രസിഡണ്ടുമാര്‍ ഫാഇസ് അര്‍ളടുക്ക, മുഹമ്മദ് തൗസീഫ് ചിനാലജോ. സെക്രട്ടറിമാര്‍ ത്വാഹിര്‍ തലേക്കുന്ന്, ആസ്വിഫ് കളത്തൂര്‍ മുദബ്ബിര്‍, റഫീഖ് സഖാഫി ചേടിക്കുണ്ട്, അശ്‌റഫ് സഖാഫി തലേക്കുന്ന് എന്നിവരെ തെരഞ്ഞടുത്തു.
യൂസുഫ് സവാദ് (പ്രസിഡണ്ട്)
ഇല്യാസ് കൊറ്റുമ്പ തെരഞ്ഞടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
സ്വാലിഹ് എര്‍മാളം (ജനറല്‍ സെക്രട്ടറി)
ഉസൈഫ് കോട്ടക്കുന്ന് (ട്രഷറര്‍)
Keywords: Kerala, News, Bearers, Convention, Inauguration, SBS district office bearers.