പയ്യാവൂര്‍(കണ്ണൂര്‍): (my.kasargodvartha.com 02/10/2017) ഉത്തര കേരളത്തിലെ മുത്തപ്പന്‍ മഠങ്ങളുടെ ആരൂഢ സ്ഥാനമായ കുന്നത്തൂര്‍ പാടി മുത്തപ്പന്‍ ദേവസ്ഥാനത്ത് മറുപുത്തരി വെള്ളാട്ടത്തിന് ഭക്തി നിര്‍ഭരമായ സമാപനം. ശനിയാഴ്ചയാണ് കുന്നത്തൂര്‍ പാടിയില്‍ പുത്തരി വെള്ളാട്ടം തുടങ്ങിയത്. രാവിലെയോടെ തന്ത്രി പേര്‍ക്കുളത്തില്ലത്ത് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ശുദ്ധി, പുണ്യാഹം, വാസ്തുബലി, അഷ്ടദ്രവ്യത്തോടുകൂടി ഗണപതി ഹോമം എന്നിവ നടന്നു. പുത്തരി നിവേദ്യത്തോടൊപ്പം പ്രസാധ ഊട്ടും നടന്നു. രാത്രി പൈങ്കുറ്റിയും, ഊട്ടും, വെള്ളാട്ടവും ഉണ്ടായി. വെള്ളാട്ടത്തോടെ പ്രസാധ ഊട്ടും നടന്നു.
എള്ളരഞ്ഞിയിലെ ഇടംവക വയലില്‍ നിന്ന് കൊയ്തെടുത്ത പച്ചനെല്ല് കുത്തി അടിയാത്തികള്‍ കൊണ്ടുവന്ന ഉണക്കലരിയും അവലുമാണ് കുന്നത്തൂര്‍ ഗ്രാമം മുത്തപ്പന് സമര്‍പ്പിച്ചത്. ഉണക്കലരി, കള്ള്, പഞ്ചങ്ങള്‍ എന്നിവ ചേര്‍ത്ത് പൈങ്കുറ്റി വെച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. പെരുവണ്ണാനിലേക്ക് മുത്തപ്പനെ ആവാഹിച്ച് ചെണ്ടയുടെയും, മദ്ദളത്തിന്റെയും, നാദസ്വരങ്ങളുടെയും അകമ്പടിയോടെ മലക്കല്ലിനെ വലം വെച്ച് വെള്ളാട്ടം പ്രാത്ഥനാ മന്ത്രം ഉരുക്കഴിച്ചതോടെ കുന്നത്തൂര്‍ പാടിയിലേക്ക് മുത്തപ്പന്‍ മലയിറങ്ങി.
കരക്കാടിടം നായനാര്‍ കുടുംബത്തിലാണ് ഊരാളന്‍ സ്ഥാനം. ചന്തന്‍, കോമരം, തലയടിയാന്‍, കുടുപതി എന്നിവര്‍ അടിയാന്മാരിലെ സ്ഥാനികളും. ഞായറാഴ്ച രാവിലെ നടന്ന മറുപുത്തരിക്കു ശേഷം പ്രസാധ ഊട്ടും നടന്നു. ഇതോടെ പുത്തരി വെള്ളാട്ടം സമാപിച്ചു. ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഭക്തര്‍ എത്തിച്ചേര്‍ന്നു. പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമന്‍ നായനാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Ceremony, Toddy, Kannur, Kunnathoor padi muthappan vellattam.