Kerala

Gulf

Chalanam

Obituary

Video News

18-ാം വയസ്സില്‍ ഭൂതാരാധന ജീവിതമാര്‍ഗ്ഗമാക്കിയ അസാധാരണ കലാകാരന്‍, നാടന്‍ കലയുടെ ലോകത്ത് ഒച്ചപ്പാടില്ലാതെ പ്രകടനം കാഴ്ചവെച്ച മുതുമുത്തശ്ശന്‍, നിട്ടോണിയെ അറിഞ്ഞും പഠിച്ചും വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: (my.kasargodvartha.com 19.10.2017) തന്റെ അഗാധമായ അനുഭവത്താല്‍ നാടന്‍ കലയുടെ ലോകത്ത് ഒച്ചപ്പാടില്ലാതെ പ്രകടനം കാഴ്ചവെച്ച സ്വന്തം മുതു മുത്തശ്ശനെ അറിഞ്ഞും പഠിച്ചും വിദ്യാര്‍ത്ഥികള്‍. തന്റെ ഒരു നൂറ്റാണ്ടിന്റെ ജീവിതത്തിനിടയില്‍ കാഴ്ചവെച്ച പ്രകടനം അപാരം. അതിനോടൊപ്പം പാളതൊപ്പിയും പായയും മെടയല്‍, നാട്ടു മരുന്നുകള്‍ നല്‍കല്‍, 18-ാം വയസ്സില്‍ ഭൂതാരാധന ജീവിതമാര്‍ഗ്ഗമാക്കിയ അസാധാരണ നാടന്‍ കലാകാരനായ നിട്ടോണിയുടെ ജീവിതം വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.

കേരള കേന്ദ്രീയ വിശ്വ വിദ്യാലയം സംഘടിപ്പിച്ച ദശദിന ശിബിരത്തിന്റെ ഭാഗമായി മുതിര്‍ന്ന നാടന്‍ ഭൂതം കെട്ട് കലാകാരനായ നിട്ടോണിയെ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നിട്ടോണിയെ പറ്റിയുള്ള വിവരങ്ങള്‍ ഡോ. മോഹന്‍ദാസ് റൈ പകര്‍ന്ന് നല്‍കി. ഈ പ്രായത്തിലും ആരോഗ്യമുള്ളവരായിരിക്കുന്നതിന്റെ രഹസ്യം അവരുടെ പ്രകൃതി ദത്തമായ ഭക്ഷണ ക്രമവും ജീവിതാധ്വാനവും ആണെന്ന് നിട്ടോണി പറഞ്ഞു.
ഈ മുതിര്‍ന്ന കലാകാരന്റെ അനുഭവം അപാരമാണ്. അതിനാല്‍ ഈ കലാകാരന് ലഭിക്കേണ്ട ബഹുമതികള്‍ക്കായുള്ള നിങ്ങളുടെ പരിശ്രമത്തില്‍ ഞങ്ങളും കൈകോര്‍ക്കുന്നു എന്ന അവരുടെ അഭിപ്രായം വ്യക്തമാക്കി. ഈ വിഷയം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് വിശ്വവിദ്യാലയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ശിബിരത്തിന്റെ ഡയറക്ടര്‍ ഡോ. ലക്ഷ്മി ഉറപ്പ് നല്‍കി.

ശിബിരാര്‍ത്ഥികള്‍ നിട്ടോണിയോട് സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തന്റെ അനുഭവങ്ങളെക്കുറിച്ചും നാടന്‍ കലാ ജിവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങള്‍ നിട്ടോണി കുട്ടികള്‍ക്ക് നല്‍കി. ഈ സന്ദര്‍ശനത്താല്‍ നമ്മുടെ ശിബിരത്തിന്റെ ഉദ്ദേശം പൂര്‍ത്തിയായതുപോലെ തോന്നുന്നു എന്ന് വിദ്യാര്‍ത്ഥികളുടെ തലവനായ നിസാമുദ്ദീന്‍ പറഞ്ഞു.


രഞ്ജിത്ത് പിള്ള, ഗഡിനാഡ സാഹിത്യ സാംസ്‌കാരിക അക്കാദമി ജോയിന്റ് സെക്രട്ടറി വിദ്യാഗണേശ് അണങ്കൂര്‍ എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോടിന്റെ നാടന്‍ കലാ ലോകത്ത് ഈ മാഹാനായ കലാകാരന് കൂടുതല്‍ പ്രശസ്തിയും ബഹുമതികളും ലഭിക്കേണ്ടതാണ്. അക്കാര്യത്തില്‍ എല്ലാ സംഘടനകളുടേയും കൂട്ടായ പ്രോത്സാഹനം ആവശ്യമാണ്. ഈ നൂറ്റാണ്ടിന്റെ കലാകാരന് കേരള സര്‍ക്കാരിന്റെ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ലഭിക്കത്തക്ക രീതിയില്‍ ഭാഷാഭേദമന്യേ കാസര്‍കോട് സാഹിത്യ - സാംസ്‌കൃതിക നാടന്‍ കലാസംഘങ്ങളും, അക്കാദമികളും മറ്റ് സംഘടനകളും ഒറ്റക്കെട്ടായി ശ്രമിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Students, Kerala Kendriya Vishwa Vidyalaya students visited Nittony .

Web Desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive