മഞ്ചേശ്വരം: (my.kasargodvartha.com 15.10.2017) മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഗ്രീന്‍ സ്‌പേസ് സൊല്യൂഷന്‍ (ഹരിത കര്‍മസേന) ഗോവിന്ദപൈ ഗവണ്‍മെന്റ് കോളജ് എന്‍ എസ് എസ് യൂണിറ്റുമായി സഹകരിച്ചു മെറ്റീരിയല്‍ റിക്കവര്‍ ഫെസിലിറ്റി (ഇക്കോ ഫ്രണ്ട്ലി) പദ്ധതി മഞ്ചേശ്വരം പഞ്ചായത്തിലെ കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഒന്നാം വാര്‍ഡില്‍ (കന്വതീര്‍ത്ഥ) തുടക്കം കുറിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് അസീസ് ഹാജിയുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇതിന്റെ ഭാഗമായി നടന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ ഡ്രൈ വേസ്റ്റ് കലക്ഷന്‍ ബാഗ് വിതരണം ചെയ്തു. മാലിന്യത്തെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ മഞ്ചേശ്വരം പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ഈ പദ്ധതി ആവിഷ്‌കരിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ ഉദ്യാവരം, വാര്‍ഡ് മെമ്പര്‍ ഭഗവാന്‍, ജി എസ് പ്രസിഡന്റ് മുക്താര്‍, പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍ ഇര്‍ഫാന്‍, ഖുര്‍ഷിദ് വൈ എം സി, സലീം, ഷാസിര്‍, നിയാസ് കുഞ്ചത്തൂര്‍, നാസിര്‍, മുസമ്മില്‍, രേവതി (എന്‍ എസ് എസ്) എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Campaign, Waster Dumping.