കുമ്പള: (my.kasargodvartha.com 23.10.2017) മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ നിന്ന് മാത്രമേ മൂല്യാധിഷ്ഠിതമായിട്ടുള്ള ജീവിതം സാധ്യമാവുകയുള്ളുവെന്നും മൂല്യങ്ങളുടെ വീണ്ടെടുപ്പിന് വിദ്യാഭ്യാസം അനിവാര്യഘടകമാണെന്നും യു എ ഇ കെ ഇ എം സി സി വൈസ് ചെയര്‍മാനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ് യ തളങ്കര അഭിപ്രായപ്പെട്ടു. ബി എ എം എസ് പാസായ ഡോക്ടര്‍ ഫാത്വിമത്ത് സഹലയ്ക്ക് ദുബൈ എജ്യുസെല്‍ എക്‌സ്പാര്‍ട്ട് ഫോറം ഏര്‍പെടുത്തിയ അവാര്‍ഡ് കുമ്പള അക്കാദമിയില്‍ നടന്ന ചടങ്ങില്‍ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേടുന്ന അറിവുകളെ തലമുറകളിലേക്ക് കൈമാറാനുള്ള പ്രവാചകരായി ആധുനീക വിദ്യാര്‍ത്ഥി സമൂഹം മാറണം. വിദ്യാഭ്യാസത്തെ സ്‌കൂളുകളുടേയും കലാലയങ്ങളുടേയും കാംപസുകളുടേയും നാലു ചുവരുകള്‍ക്കകത്ത് മാത്രം തളച്ചിടരുത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം ബി ബി എസ് പാസായ ഡോക്ടര്‍ അനില്‍കുമാറിന് കുമ്പള അക്കാദമി ഏര്‍പെടുത്തിയ അവാര്‍ഡ് അഫ്യുണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂനുസ് കുമ്പള നല്‍കി.
കുമ്പള അക്കാദമി യൂണിയന്‍ ഉദ്ഘാടനവും അനുമോദന ചടങ്ങും കുമ്പള സിറ്റി ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷഫീഖ് നസറുല്ലാഹ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ മുനീര്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഭാരവാഹികള്‍ക്ക് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജിംഗ് ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.
അക്കാദമി ഫുട്‌ബോള്‍ ക്യാമ്പിലെ താരങ്ങളായ മംഗളൂരു യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാര്‍, കര്‍ണാടക സംസ്ഥാന സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍, ഡോ. അനില്‍ കുമാര്‍ എം ബി ബി എസ്, ഡോ. സഹല, കുമ്പള പഞ്ചായത്തില്‍ നിന്നും സംസ്ഥാന സ്‌കൂള്‍ മേളകളിലേക്ക് യോഗ്യത നേടിയവര്‍, കോളജില്‍ നിന്നും ഡിസിഎ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ അനുമോദിച്ചു.
യഹ് യ തളങ്കര, വി പി അബ്ദുല്‍ ഖാദര്‍, ലക്ഷ്മണന്‍ മാസ്റ്റര്‍ പട്‌ള, ലക്ഷ്മണ പ്രഭു, മാഹിന്‍ മാസ്റ്റര്‍, യൂനുസ് അഫ്‌യൂണ്‍, ഖിളര്‍ ബേക്കല്‍, കെ സി സലീം, എബി കുട്ടിയാനം, ഖയ്യൂം മാന്യ, ബാലകൃഷ്ണന്‍ മാസ്റ്റര്‍, സത്താര്‍ ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിച്ചു. കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദുബൈ എജ്യു സെല്‍ എക്‌സ്പാര്‍ട്ട് ഫോറത്തിന്റെ പ്രവര്‍ത്തനത്തിന് ചെയര്‍മാനായി സലാം കന്യാപ്പാടിയും ജനറല്‍ കണ്‍വീനറായി ഷംസുദ്ദീന്‍ മാസ്റ്റര്‍ പടലടുക്കയും നേതൃത്വം നല്‍കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, education, Yahya Thalangara, wellfit Group, Kumbala Academy, Educell Expats Forum, Program