കാസര്‍കോട്: (my.kasargodvartha.com 10.10.2017) ചെമ്പരിക്ക-മംഗളൂരു ഖാസിയും പ്രമുഖ മത പണ്ഡിതനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് എന്‍.ഐ.എ. അന്വേഷിക്കുക, കുറ്റവാളികളെ ഉടനെ അറസ്റ്റു ചെയ്യുക, ദുരൂഹതകള്‍ പുറത്തുകൊണ്ടു വരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന റിലേ നിരാഹാര സമരത്തിന്റെ മുന്നോടിയായി കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിനു മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കാനൊരുങ്ങി പി.ഡി.പി. ജില്ലാ കമ്മിറ്റി.
സൂചന സമരം എന്ന നിലയില്‍ ഒക്‌ടോബര്‍ 11 ബുധനാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നേരം അഞ്ചു മണിവരെ പി.ഡി.പി. ജില്ലാ നേതാക്കള്‍ ഏകദിന ഉപവാസ സമരം നടത്തും. ഉപവാസ സമരം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കള്‍ക്ക് മുതിര്‍ന്ന പി.ഡി.പി. നേതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും കൂടിയായ എം.കെ.ഇ. അബ്ബാസ് രക്തഹാരം നല്‍കും.
ഉപവാസ സമരം വിജയിപ്പിക്കുന്നതിനുവേണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍, യൂനുസ് തളങ്കര, ഹുസൈനാര്‍ ബെണ്ടിച്ചാല്‍, മുഹമ്മദ് സഖാഫ് തങ്ങള്‍, ഇസ്മാഈല്‍ ആരിക്കാടി, ആബിദ് മഞ്ഞംപാറ, ഫാറൂഖ് തങ്ങള്‍, ഷാഫി കളനാട്, അബ്ദുല്‍ ഖാദര്‍ ലബ്ബൈക്ക്, ഫസല്‍ ബദിയഡുക്ക, മുഹമ്മദ് ആലംപാടി എന്നിവര്‍ സംസാരിച്ചു. അബ്ദുല്ല കുഞ്ഞി ബദിയടുക്ക സ്വാഗതവും റഷീദ് തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, PDP, Strike, CM Abdulla Moulavi's death; PDP strike on Wednesday.