Join Whatsapp Group. Join now!

Infrastructure | ഷെഡ്ഡിഗദ്ദെ കാരിപ്പാടി നാരായണമംഗലം കോൺക്രീറ്റ് റോഡ് ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു

Newly concreted Sheddigadde-Narayanamangalam road under Kumbala Grama Panchayat was inaugurated by Manjeshwaram MLA AKM Ashraf.

● എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

● കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു കുമ്പള: (MyKasargodVartha) കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കുമ്പള ഗ്രാമപഞ്ചായത്തിലെ ഷെഡ്‌ഡിഗദ്ദെ മുങ്കിലെ നാരായണമംഗലം റോഡ് ഉത്സവാന്തരീക്ഷത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് നാടിന് സമർപ്പിച്ചു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ്കർള സ്വാഗതം പറഞ്ഞു. 

Sheddigadde-Narayanamangalam concrete road inaugurated in Kumbala

കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുൽ ഖാദർ ഹാജി, കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മരിക്കേ, കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ്, വാർഡ് മെമ്പർ ശാരദ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.


ചടങ്ങിൽ ബി.എൻ മുഹമ്മദലി മൊഗ്രാൽ, രവി പൂജാരി, ഡോൾഫിൻ ഡിസൂസ, സന്ദീപ് ഗ്രേസ്റ്റ, രതീഷ്, മഹേഷ് ഭട്ട്, നവീൻ, സന്ദീപ്, ഡിസൂസ, സിദ്ദീഖ് ദണ്ഡഗോളി എന്നിവർ സംബന്ധിച്ചു. അബ്ദുല്ല നന്ദി പറഞ്ഞു.


നാട്ടിലെ വികസന വാർത്തകളും പുതിയ പദ്ധതികളെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും തത്സമയം അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.


Article Summary: Manjeshwaram MLA AKM Ashraf inaugurated the newly concreted Sheddigadde-Narayanamanagalam road in Kumbla. #KumblaNews 


#AKMAshrafMLA #RoadInauguration #KasaragodDevelopment #GramaPanchayat #LocalSelfGovernment #KeralaInfrastructure

Post a Comment