Join Whatsapp Group. Join now!

Committee | തളങ്കര നജാത്ത് ഖുർആൻ അക്കാദമി യുഎഇയിലേക്ക്; ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു; യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു

Najath Quran Academy UAE chapter formed in Dubai. Sirajudheen Abdul Rahman is the new President. നജാത്ത് ഖുർആൻ അക്കാദമി യുഎഇ ചാപ്റ്റർ രൂപീകരിച്ചു.
● തളങ്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു

● റമദാനിൽ ഇബാദത്തുകൾക്കൊപ്പം ആത്മസംസ്കരണം പ്രധാനമാണെന്ന് ഡോ. ബാസിം ഗസ്സാലി

ദുബൈ: (MyKasargodVartha) കാസർകോട് തളങ്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന നജാത്ത് ഖുർആൻ അക്കാദമിയുടെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി യു എ ഇ ചാപ്റ്റർ കമ്മിറ്റിക്ക് രൂപം നൽകി. ദുബൈ ബനീയാസിലെ പേൾ ക്രീക്ക് ഹോട്ടലിൽ വെച്ചാണ് ഇതുസംബന്ധിച്ച പ്രത്യേക യോഗം ചേർന്നത്. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

പ്രവാസികളുടെ പിന്തുണ അനിവാര്യം


വിപുലീകരണ യോഗം വെൽഫിറ്റ് ചെയർമാൻ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. 'വിശുദ്ധ ഖുർആൻ പഠനമേഖലയിൽ കാസർകോട് ജില്ലയ്ക്ക് തന്നെ അഭിമാനമായി വളരുന്ന നജാത്തിന്റെ പ്രവർത്തനങ്ങളിൽ ഓരോ പ്രവാസിയും നിസ്സീമമായ പിന്തുണയും സഹകരണവും ഉറപ്പ് വരുത്തണം', അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. സമീർ ബെസ്റ്റ് ഗോൾഡ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നജാത്ത് ഖുർആൻ അക്കാദമി ഡയറക്ടർ ഡോ ബാസിം ഗസ്സാലി യോഗത്തിൽ പ്രധാന വിഷയാവതരണം നടത്തി.


ആത്മസംസ്കരണം പ്രധാനം


'വിശുദ്ധ ഖുർആനിന്റെ മാസമായ റമദാനിൽ ഇബാദത്തുകൾ കൊണ്ട് സജീവമാവുന്നതോടൊപ്പം അവനവനിൽ ആത്മസംസ്കരണം കൂടെ നടക്കണം' എന്ന് ഡോ ബാസിം ഗസ്സാലി തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. 


തുടർന്ന് സലാം കന്യാപാടി, ഫൈസൽ മുഹ്സിൻ, ജലാൽ തായൽ, ഖാദർ ബാങ്കോട് എന്നിവർ യോഗത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു. സഈദ് ഹാമിദി ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ത്വൽഹത് താത്തു ഏവർക്കും സ്വാഗതവും അബൂബക്കർ സിയാദ് നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികൾ


യോഗത്തിൽ വെച്ച് യു എ ഇ ചാപ്റ്റർ കമ്മിറ്റിയുടെ ചീഫ് പാട്രൺ ആയി യഹ് യ തളങ്കരയെ തിരഞ്ഞെടുത്തു. നിസാർ തളങ്കര, സലാം കന്യാപാടി, അഡ്വ ഇബ്രാഹിം ഖലീൽ, മൊയ്‌നുദ്ധീൻ കെ കെ പുറം, അസ്‌ലം പടിഞ്ഞാർ, റഫീഖ് മൊഗ്രാൽ, ഹംസ മധൂർ, മജീദ് കോളിയാട്, അബ്ദുല്ല സഅദി, സി എച്ച് മുഹമ്മദ്, അസ്ലം പള്ളിക്കാൽ, മജീദ് തെരുവത്ത് എന്നിവരാണ് പാട്രൺമാർ. സിറാജുദ്ധീൻ അബ്ദുൽ റഹ്മാൻ ആണ് പുതിയ പ്രസിഡൻ്റ്. സമീർ ബെസ്റ്റ് ഗോൾഡ് ജനറൽ സെക്രട്ടറിയായും ശരീഫ് കോളിയാട് ട്രഷററായും ചുമതലയേറ്റു.

Najath Quran Academy UAE chapter committee formed; Sirajudheen Abdul Rahman is President


കല ബഷീർ ആണ് വർക്കിംഗ് സെക്രട്ടറി. ഫൈസൽ മുഹ്സിൻ, മൻസൂർ രാജ, അസ്‌ലം മസ്‌ക്കറ്റ് എന്നിവർ വൈസ് പ്രസിഡൻ്റുമാരായും ത്വൽഹത് താത്തു, ജലാൽ തായൽ, സമീർ ബെർക്കിളി എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.


എക്സിക്യൂട്ടീവ് അംഗങ്ങൾ


പുതിയ കമ്മിറ്റിയുടെ ഭാഗമായി 30 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഷെമ്മി തെരുവത്ത്, ഹനീഫ് ചൂരി, ഹാരീസ് പൈതൽ, ഫൈസൽ പട്ടേൽ, ഉസ്മാൻ തെരുവത്ത്, സുബൈർ പള്ളിക്കാൽ, സുബൈർ അബ്ദുല്ല, ശിഹാബ് പെർഫ്യൂം, ഗഫൂർ ഹൂദ്, മുനവ്വർ ബാങ്കോട്, ലത്തീഫ് ബഡുവൻച്ച, ഫായിസ് ബാങ്കോട്, ഖാദർ ബാങ്കോട്, ഇഖ്ബാൽ ഇക്കുഞ്ഞി, ഫിറോസ് ബാങ്കോട്, ലത്തീഫ് സി ബി, മുനീർ ബാങ്കോട്, സാബിത്ത് ബാങ്കോട്, സഹീർ ബാങ്കോട്, അബ്ദുല്ല ഖാസിലൈൻ, ഷഫീഖ് മോടു, മുഹമ്മദ്‌ ഖാസിയാരകം, ഷമ്മ പാബ്ലോ, ഹക്കീം ആരിക്കാടി, റഷീഖ് ഹുദവി, മുബാറക് മസ്കറ്റ്, യാസിർ തെരുവത്ത്, മിഖ്ദാദ് തെരുവത്ത്, ഫഹദ് ബാങ്കോട്, ജാഫർ വെൽഫിറ്റ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.


കൂടാതെ 15 ഓർഗനൈസർമാരെയും യോഗം തീരുമാനിച്ചു. അലി എമിറേറ്റ്സ്, അർഫു ഷാർജ, അമീൻ ബാങ്കോട്, അബ്ദു ബാചീക്ക, സനാബിൽ എ സത്താർ, മുനീർ തെരുവത്ത്, സക് വാൻ ഫോർട്ട്‌ റോഡ്, അർഷാദ് തൊട്ടാൻ, ബഷാൽ തളങ്കര, ചെച്ചു കടവത്ത്, സിനാൻ തൊട്ടാൻ, ഫൈസൽ കടവത്ത്, ജലീൽ ജല്ലു, ഇസ്മാഈൽ അൽഫ, സലാഹുദ്ധീൻ ഉമർ എന്നിവർക്കാണ് ഓർഗനൈസർമാരുടെ ചുമതല നൽകിയിട്ടുള്ളത്.


പ്രവാസ ലോകത്തെ ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ. ഈ വാർത്ത ഷെയർ ചെയ്യൂ.


Article Summary: Najath Quran Academy UAE chapter formed. Sirajudheen Abdul Rahman elected as President.


Keywords: Dubai News, Kasaragod News, Najath Quran Academy, UAE Chapter, Committee Formation, Kerala Expat News, Thalangara News, Religion News


#Dubai #Kasaragod #NajathQuranAcademy #UAE #ExpatNews #Kerala

Post a Comment