Join Whatsapp Group. Join now!

Book | പുതിയ പുസ്തകവുമായി ഡോ. എ എ അബ്ദുൽ സത്താർ; 'ഓർമ്മകൾ പെയ്യുന്ന ഇടവഴികൾ' വായനക്കാരിലേക്ക്

ഏപ്രിൽ അവസാന വാരത്തിൽ പ്രകാശനം ചെയ്യും, Malayalam News, Dr AA Abdul Sathar, കാസറഗോഡ് വാര്‍ത്തകള്‍
കാസർകോട്: (MyKasargodVartha) ഡോ. എ. എ അബ്ദുൽ സത്താറിൻ്റെ ഓർമ്മകൾ പെയ്യുന്ന ഇടവഴികൾ എന്ന പുതിയ പുസ്തകം ഏപ്രിൽ അവസാന വാരത്തിൽ പ്രകാശനം ചെയ്യും. കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ ശ്വാസ കോശ രോഗ വിദഗ്ധനായ ഡോ. അബ്ദുൽ സത്താറിൻ്റെ നാലാമത്തെ പുസ്തകമാണിത്. വായനക്കാർ നൽകിയ പ്രചോദനമാണ് ഈ കൃതിയെന്നും തനിക്ക് ചുറ്റുമുള്ള കാഴ്ചകളും ഓർമ്മകളുമാണ് പുതിയ പുസ്തകത്തിൽ പുനർജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
  
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Dr AA Abdul Sathar with new book.

മുൻ രചനകൾ പോലെ തന്നെ ഇതും പ്രിയപ്പെട്ട വായനക്കാർ സ്വീകരിക്കുമെന്നും ഡോക്ടർ പ്രതീക്ഷിക്കുന്നു. നിത്യവും നമുക്ക് ചുറ്റും കാണുന്ന കാഴ്ചകൾ ഹൃദ്യമായ വാക്കുകളിലൊതുക്കി വായനക്കാർക്ക് മുമ്പിൽ സമർപ്പിക്കുകയാണ് ഗന്ഥകർത്താവ്. പ്രസിദ്ധ സാഹിത്യകാരൻ പി. സുരേന്ദ്രനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

'ഡോ. അബ്ദുൽ സത്താറിന്റെ ഓർമ്മകൾ പെയ്യുന്ന ഇടവഴികൾ എന്ന ഓർമ്മക്കുറിപ്പുകളുടെ ഏറ്റവും വലിയ സവിശേഷത അതിലെ ഭാഷയാണ്. മനസ്സിലേക്ക് ചൂഴ്ന്നിറങ്ങുന്ന ഭാഷയാണത്. ഒരെഴുത്തുകാരന് ഭാഷക്ക് മേൽ കയ്യടക്കം ഉണ്ടായാൽ അയാൾ എഴുതുന്നതെന്തും വായനക്കാർ ഹൃദയത്തോട് ചേർത്ത് പിടിക്കും', അവതാരികയിൽ പി. സുരേന്ദ്രൻ കുറിക്കുന്നു

പുസ്തകത്തിൻ്റെ കവർ ഡിസൈൻ ചെയ്തത് പ്രശസ്ത ഫോട്ടോഗ്രാഫർ എ കെ മുണ്ടോളാണ്. ഇലസ്ട്രേഷൻ നിർവഹിച്ചത് പത്മനാഭൻ ബ്ലാത്തൂരും. ഹുബാഷിക പബ്ലികേഷൻസ് കാസർകോട് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ. പുലർകാല കാഴ്ചകൾ, ആരോഗ്യത്തിലേക്ക് തുറക്കുന്നവാതിൽ, യാത്രകൾ അനുഭവങ്ങൾ എന്നിവയാണ് ഡോ. സത്താറിൻ്റെ നേരത്തെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ. അവ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
 
News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Dr AA Abdul Sathar with new book.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Dr AA Abdul Sathar with new book.

Post a Comment